|    Mar 24 Fri, 2017 1:38 am
FLASH NEWS

നഷ്ടപരിഹാരം നല്‍കണം: ഹൈദരലി തങ്ങള്‍

Published : 21st March 2017 | Posted By: fsq

 

താനൂര്‍: തീരദേശത്ത് അക്രമത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ക്രൂരമായ സംഭവമാണ് ഇവിടെ നടന്നതെന്നും സ്ത്രീകളും കുട്ടികളും ഭീതിയോടെയാണ് ഇപ്പോഴും കഴിയുന്നതെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. താനൂര്‍ തീരദേശത്ത് ഉണ്ടായ സംഭവം വളരെ തെറ്റായിപ്പോയെന്നും പോലിസിന്റെ ഭാഗത്ത് നിന്നു നരനായാട്ടാണ് സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. പാവപ്പെട്ട ആളുകളേയും സ്ത്രീകളെയും ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചു. ഒന്നര കോടി രൂപയോളം നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇവര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അതിക്രമം കാണിച്ച പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. തീരദേശത്തെ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനൂര്‍ തീരദേശത്ത് മുന്‍പൊന്നും ഇല്ലാത്ത രീതിയിലാണ് പോലിസ് അക്രമണം നടത്തിയിട്ടുള്ളതെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അക്രമത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക