|    Nov 15 Thu, 2018 7:49 am
FLASH NEWS

നഷ്ടക്കണക്ക് റിപോര്‍ട്ട് ചെയ്യണം: കലക്ടര്‍

Published : 11th August 2018 | Posted By: kasim kzm

പാലക്കാട്: കനത്ത മഴയെതുടര്‍ന്ന് മഴകെടുതി ബാധിച്ച മേഖലകള്‍ ജില്ലാ കലക്ടര്‍ ഡി ബാലമുരളി സന്ദര്‍ശിച്ചു. ഒലവക്കോട് ചുണ്ണാമ്പുത്തറയ്ക്ക് സമീപത്തെ ശംഖുവാരത്തോട് ദുരിത മേഖലയും നിലംമ്പതി പാലം പ്രദേശവും സന്ദര്‍ശിച്ചു. മഴ കൂടുതല്‍ ബാധിച്ച ശംഖുവാരത്തോട് ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഉടനെ റിപോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ശക്തമായ വെള്ളമൊഴുക്കില്‍ പാലത്തിനടിയില്‍ അടിഞ്ഞ കുളവാഴകളും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ കലക്ടര്‍ നേരിട്ടു വിലയിരുത്തി. തുടര്‍ന്ന് പുത്തൂര്‍ റോസ് ഗാര്‍ഡന്‍ റെസിഡന്‍ഷ്യല്‍ കോളനിയും വെള്ളം കയറിയ പ്രദേശങ്ങളും സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss