|    Jan 16 Mon, 2017 6:29 pm

നഷ്ടക്കണക്ക്; കെഎസ്ആര്‍ടിസി നല്‍കിയത് തെറ്റായ വിവരം

Published : 25th July 2016 | Posted By: SMR

തിരുവനന്തപുരം: പ്രതിമാസ നഷ്ടത്തെക്കുറിച്ച് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സര്‍ക്കാരിന് നല്‍കിയത് തെറ്റായ കണക്കെന്ന് റിപോര്‍ട്ട്. ശരാശരി 100 കോടി രൂപ പ്രതിമാസ കടമുണ്ടായിരിക്കെ മാനേജ്‌മെന്റ് സര്‍ക്കാരിനെ അറിയിച്ചത് 85 കോടി രൂപയുടെ ബാധ്യതയുടെ കണക്ക് മാത്രം. ഇതുപ്രകാരം ബജറ്റ് പ്രസംഗത്തില്‍ കെഎസ്ആര്‍ടിസി പ്രതിമാസം 85 കോടി രൂപ കടത്തിലെന്ന് ധനമന്ത്രി സഭയെ അറിയിക്കുകയും ചെയ്തു.
എന്നാല്‍, വസ്തുതകള്‍ ഇതല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തെ മാത്രം കോര്‍പറേഷന്റെ കടം 138 കോടി രൂപയാണ്. ചെലവും ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ 299 കോടിയാണ് കഴിഞ്ഞമാസത്തെ ചെലവ്. വരവ് 160 കോടി രൂപയും. ജൂലൈയില്‍ കടം ഇതിലും കൂടുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ശമ്പളവും പെന്‍ഷന്‍ കുടിശ്ശികയും കൂടാതെയാണിത്. മുന്‍മാസങ്ങളിലെ കണക്കുപരിശോധിച്ചാല്‍ ശരാശരി 100 കോടിരൂപ പ്രതിമാസ കടമുണ്ടെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. ഈ കണക്കുകള്‍ മറച്ചുവച്ച് കൂടുതല്‍ കടമെടുക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കമെന്ന ആക്ഷേപമാണ് ഉയര്‍ന്നുവരുന്നത്. അങ്ങനെയെങ്കില്‍ രൂക്ഷമായ കടക്കെണിയിലേക്കാവും കെഎസ്ആര്‍ടിസിയുടെ പോക്കെന്നും പ്രതിദിന സര്‍വീസുകളെ ബാധിക്കുമെന്നും ജീവനക്കാര്‍ പറയുന്നു. ആകെയുളള 93 ഡിപ്പോയില്‍ 55 എണ്ണവും ഇപ്പോള്‍ത്തന്നെ പണയത്തിലാണ്. ഈ ഡിപ്പോകളില്‍നിന്നുളള വരുമാനം കടംതിരിച്ചടവിന്റെ ഇനത്തില്‍ വിവിധ ധനകാര്യസ്ഥാപനങ്ങളിലേക്കു പോവുന്നു.
രാഷ്ട്രീയലക്ഷ്യംവച്ചാണു യഥാര്‍ഥ കണക്ക് മാനേജ്‌മെന്റ് മറച്ചുവയ്ക്കുന്നതെന്ന് ഒരുവിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു. എന്നാല്‍, കണക്ക് തെറ്റായി നല്‍കിയിട്ടില്ലെന്നും സാങ്കേതികപ്പിഴവ് മൂലം ചെറിയ വ്യത്യാസം വന്നിട്ടുണ്ടെന്നുമാണു മാനേജ്‌മെന്റിന്റെ വാദം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക