|    Sep 21 Fri, 2018 11:25 pm
FLASH NEWS

നവ കേരളമിഷന്‍ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

Published : 25th January 2017 | Posted By: fsq

 

കോഴിക്കോട്: സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രമാക്കുമെന്ന് തൊഴില്‍-എക്‌സൈസ്  മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. നവകേരളമിഷന്റെ ഭാഗമായി കൊയിലാണ്ടി ഗവ. ഐടിഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ പ്രഖ്യാപനവും പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഐടിഐകളും സ്വകാര്യ ഐടിഐകളും പ്രത്യേകമായി ഗ്രേഡ് ചെയ്യും. രണ്ട് മേഖലയിലും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐകള്‍ക്ക് അവാര്‍ഡ് നല്‍കും. ഐടിഐ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ പ്ലേസ്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്തും. വിദേശരാജ്യങ്ങളില്‍ തൊഴിലവസരം ലഭിച്ചാല്‍ പ്രത്യേക പരിശീലനം നല്‍കും. വിദേശങ്ങളില്‍ തൊഴില്‍ ലഭ്യമാക്കാനുള്ള സാധ്യത പരമാവധി ഉപയോഗിക്കും. ഐടിഐകളില്‍ തൊഴില്‍ സാധ്യതയില്ലാത്ത കോഴ്‌സുകള്‍ ഉണ്ടെങ്കില്‍ അവ ഒഴിവാക്കി പകരം തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ ആരംഭിക്കും. ഗവ. ഐടിഐകളില്‍ ജീവനക്കാരുടെ കുറവ്് പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ഇതിന് സമയമെടുക്കുമെങ്കില്‍ ആ ഇടവേളയിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. കൊയിലാണ്ടി ഗവ. ഐടിഐയില്‍ വെല്‍ഡര്‍, ഇലക്ട്രിക്കല്‍, മോട്ടോര്‍ മെക്കാനിക് വെഹിക്കിള്‍ എന്നീ പുതിയ മൂന്ന് കോഴ്‌സുകള്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.കെ ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ വി കെ പത്മിനി, കൗണ്‍സിലര്‍മാരായ കെ ഷിജു, ദിവ്യ സെല്‍വരാജ്, കെ ബിനില, വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബി ശ്രീകുമാര്‍, ജോയിന്റ് ഡയറക്ടര്‍ സുനില്‍ ജേക്കബ്, പി കെ ഭരതന്‍, അരുണ്‍ മണമല്‍, അഡ്വ. എസ് സുനില്‍ മോഹന്‍, കെ ടി എം കോയ, സി സത്യചന്ദ്രന്‍, പി കെ കബീര്‍, കെ വി മുഹമ്മദ് അഡ്വ. രാധാകൃഷ്ണന്‍, വി പി ഇബ്രാഹിം കുട്ടി, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് (കെ.ഐ.എഫ്.ബി) മുഖേന ധനസഹായം ലഭ്യമാക്കിയ സംസ്ഥാനത്തെ 10 ഐടിഐകളില്‍ ഒന്നാണ് കൊയിലാണ്ടിയിലേത്. സ്ഥാപനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന തിനായി 52.45 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss