|    Jan 23 Mon, 2017 12:02 pm
FLASH NEWS

നവ്‌തേജ് സര്‍ന യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായി നവ്‌തേജ് സര്‍നയെ നിയമിച്ചു. നിലവില്‍ അദ്ദേഹം ബ്രിട്ടനിലെ ഇന്ത്യന്‍ അംബാസഡറാണ്. 1980 ബാച്ചിലെ ഐഎഫ്എസ് ഓഫിസറായ സര്‍ന, ബ്രിട്ടനില്‍ അംബാസഡറായി നിയമിക്കപ്പെടുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയത്തില്‍ സെക്രട്ടറിയായിരുന്നു. അരുണ്‍സിങാണ് നിലവില്‍ അമേരിക്കയിലെ അംബാസഡര്‍. സര്‍ന ഉടന്‍ ചുമതലയേല്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയില്‍ പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ ഇന്തോ-യുഎസ് ബന്ധത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുക എന്ന ദൗത്യമാണ് സര്‍നയില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഗ്രന്ഥകാരന്‍ കൂടിയാണ് അദ്ദേഹം. ശ്രീലങ്കയിലെ അടുത്ത ഇന്ത്യന്‍ ഹൈക്കമ്മീഷണറായി തരണ്‍ജിത് സിങ് സിന്ധുവിനെയും നിയമിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക