|    May 1 Mon, 2017 11:52 am
FLASH NEWS

നവ്യാനുഭവമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് ക്യാംപ്

Published : 7th August 2016 | Posted By: SMR

കണ്ണൂര്‍: അല്ലാഹുവിന്റെ അതിഥികളായി പരിശുദ്ധ ഹജ്ജിനു പോവാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് നവ്യാനുഭവമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് ക്യാംപ്. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന ഏകദിന ക്യാംപില്‍ ഹജ്ജ് വേളയിലും യാത്രയ്ക്കിടയിലും ചെയ്യേണ്ട ആരാധനാകര്‍മങ്ങളും മുന്‍കരുതലുകളും എല്‍സിഡി സഹായത്തോടെ അവതരിപ്പിച്ചു. ഹജ്ജാജിമാരുടെ സംശയങ്ങള്‍ക്കു പണ്ഡിതരും പ്രമുഖരും മറുപടി നല്‍കി.
ക്യാംപ് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ഇസ്‌ലാം മതവിശ്വാസപ്രകാരം ഏറ്റവും പുണ്യം ലഭിക്കുന്ന ആരാധനാകര്‍മങ്ങളിലൊന്നായ ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരം ലഭിച്ചവര്‍ ഭാഗ്യവാന്‍മാരാണെന്നും അവസരം ലഭിക്കാത്തവരെ കൂടി പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി എ അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ഹജ്ജാജിമാര്‍ക്ക് നല്‍കുന്ന ഹജ്ജ് ഗൈഡ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം ശരീഫ് മണിയാട്ടുകുടി പ്രകാശനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം സി പി ബഷീര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി ബഷീര്‍, ഐഎഫ്എഫ് ജിദ്ദ ഫോറം പ്രതിനിധി അബ്ദുല്‍ അസീസ് സംസാരിച്ചു. ഹജ്ജിന്റെ ആത്മാവ് എന്ന വിഷയത്തില്‍ സൈനുദ്ദീന്‍ മൗലവിയും ഹജ്ജ് എന്ന വിഷയത്തില്‍ ജിദ്ദ ഐഎഫ്എഫ് കോ-ഓഡിനേറ്റര്‍ മുഹമ്മദ് ശരീഫും ക്ലാസെടുത്തു. അഷ്‌കര്‍ മൗലവി പ്രാര്‍ഥന നടത്തി. ക്യാംപിനു പി കെ താഹ, കെ ഫവാസ്, സി ഫൈസല്‍ നേതൃത്വം നല്‍കി. സ്ത്രീകളുള്‍പ്പെടെ 300ലേറെ പേര്‍ ക്യാംപില്‍ പങ്കെടുത്തു. ഹജ്ജ് വേളയില്‍ ആവശ്യമായി വരുന്ന ഫോണ്‍ നമ്പറുകള്‍ അടങ്ങിയ ഗൈഡ് ഹജ്ജാജിമാര്‍ക്ക് വിതരണം ചെയ്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day