|    Jan 24 Tue, 2017 12:57 pm
FLASH NEWS

നവ്ദീപ് സിംങ് സൂറി യു.എ.ഇ.യിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍

Published : 18th October 2016 | Posted By: mi.ptk

അബുദബി:  യു.എ.ഇ.യിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി നവ്ദീപ് സിംങ് സൂറിയെ നിയമിച്ചു. ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷറായി സേവനം അനുഷ്ടിക്കുന്ന അദ്ദേഹം ഏതാനും ആഴ്ചക്കകം അബുദബിയിലെത്തി സ്ഥാനമേല്‍ക്കുമെന്ന് നിലവില്‍ ഇന്ത്യന്‍ എംബസ്സിയുടെ ചുമതലയുള്ള നീതാ ഭൂഷണ്‍ പറഞ്ഞു. മലയാളിയായ ടി.പി. സീതാറാം വിരമിച്ചതിനെ തുടര്‍ന്ന് ഈ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. 1983 ല്‍ വിദേശ മന്താലയത്തില്‍ സേവനം അനുഷ്ടിക്കാന്‍ തുടങ്ങിയ സൂറി  കൈറോ, ദമാസ്‌ക്കസ്, വാഷിംഗ്ടണ്‍, ലണ്ടന്‍, ജോഹന്നസ്ബര്‍ഗ്, ദാറുസ്സലാം എന്നീ നഗരങ്ങളിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സൂറി അറബി, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലും പ്രാവിണ്യം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ആഫ്രിക്കന്‍ നയത്തെ കുറിച്ച് പ്രത്യേകം പുസ്തകവും എഴുതിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക