|    Dec 12 Wed, 2018 8:03 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

നവോദയ കോബാര്‍ ബാലവേദി

Published : 20th November 2018 | Posted By: AAK

ദമ്മാം: നവോദയ അല്‍ കോബാര്‍ ഘടകം ബാലവേദി രൂപീകരിച്ചു. കുടുംബവേദി ഏരിയ പ്രസിഡന്റ് വിദ്യാധരന്‍ കോയാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്ര ബാലവേദി രക്ഷാധികാരി രശ്മി രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര കുടുംബവേദി വൈസ് പ്രസിഡന്റ് അഷ്‌റഫ് ആലുവ, കോബാര്‍ കുടുംബവേദി സെക്രട്ടറി സാലു, വനിതാവേദി കണ്‍വീനര്‍ റബീബ ആഷിക് സംബന്ധിച്ചു. എമി അജു ശിശുദിന സന്ദേശം നല്‍കി. ഭാരവാഹികളായി അനാമിക എസ് വിദ്യാധരന്‍ (പ്രസിഡന്റ്), എമി അജു ( വൈസ് പ്രസി.), ദനിഷ്മ നവീന്‍ (സെക്രട്ടറി), നിധിന്‍ സാലു (ജോ. സെക്രട്ടറി), സന്ധ്യ ശ്രീജിത്ത്, പ്രിയ ജ്യോതിഷ്, ഹബീബ ഷനൂബ് (രക്ഷാധികാരികള്‍) തിരഞ്ഞെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss