|    Dec 17 Mon, 2018 5:39 am
FLASH NEWS
Home   >  Pravasi  >  Gulf  >  

നവോദയ കേരളോത്സവം

Published : 20th November 2018 | Posted By: AAK

ദമ്മാം: നവോദയ ദെല്ല കുടുംബവേദി കേരളോത്സവം സംഘടിപ്പിച്ചു. കേരളപ്പിറവിയും ശിശുദിനവും ഒന്നിച്ച് ആഘോഷിച്ച വേദിയില്‍ കൊച്ചു കുട്ടികളുടെ പാട്ടും നൃത്തവും പ്രസംഗവും ഉള്‍പ്പെടെ നിരവധി കലാപരിപാടികള്‍ അരങ്ങേറി. പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം കേന്ദ്ര വനിതാവേദി കണ്‍വീനര്‍ ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്തു. നവോദയ കേന്ദ്ര കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം മനോഹരന്‍ പുന്നക്കല്‍, ഏരിയ സെക്രട്ടറി ജയകൃഷ്ണന്‍, കുടുംബവേദി സെക്രട്ടറി രാജ്‌മോഹന്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് ഷെജി ജയകൃഷ്ണന്‍, വനിതാവേദി കണ്‍വീനര്‍ റംല നഹാസ്, ബാലവേദി രക്ഷാധികാരി സിമി റെജി തുടങ്ങിയവര്‍ പങ്കെടുത്തു. വീട്ടമ്മമാര്‍ക്ക് പായസ, പാചക മത്സരവും സംഘടിപ്പിച്ചിരുന്നു. കേരളത്തെ കുറിച്ചുള്ള പൊതുവിജ്ഞാന പ്രശ്‌നോത്തരി കൃഷ്ണകുമാര്‍ അവതരിപ്പിച്ചു. ശശികുമാര്‍ സ്വാഗതവും മുസമ്മില്‍ നന്ദിയും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss