|    Nov 22 Thu, 2018 2:07 am
FLASH NEWS

നവോദയ കുന്നിടിക്കല്‍: ഭീതിയോടെ നാട്ടുകാര്‍

Published : 13th August 2018 | Posted By: kasim kzm

കൂത്തുപറമ്പ്: വള്ള്യായി നവോദയ കുന്നില്‍നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും വാഹനാപകടങ്ങള്‍ക്കും കാരണമാവുന്നു. കഴിഞ്ഞ ദിവസം ഇതരസംസ്ഥാനത്തേക്ക് മണ്ണ് കടത്തുകയായിരുന്ന ലോറി നിയന്ത്രണംവിട്ടു വീട്ടിലേക്ക് ഇടിച്ചുകയറി.
വീടിന്റെ ഒരുഭാഗം പൂര്‍ണമായും അപകടത്തില്‍ തകര്‍ന്നു. രാത്രികാലം വരെ ഇവിടെനിന്ന് മണ്ണു കടത്തുന്നുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലുമാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ദിനേന നൂറുകണക്കിന് ലോഡ് മണ്ണാണ് കടത്തുന്നത്.
മാസങ്ങളായി ഇത് തുടരുന്നു. ഇതിനെതിരേ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയില്ല. ജിയോളജി വകുപ്പിന്റെ രേഖകള്‍ മാത്രം ഉപയോഗിച്ച് നടത്തുന്ന മണ്ണുകടത്തല്‍ ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ദുരന്തത്തിന് സാധ്യതയുള്ളതായി നാട്ടുകാര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss