|    Jun 23 Sat, 2018 5:32 pm
FLASH NEWS

നവീന ആശയങ്ങളിലൂന്നി വികസനം നടപ്പാക്കും : പി കെ കുഞ്ഞാലിക്കുട്ടി

Published : 5th May 2017 | Posted By: fsq

 

മലപ്പുറം: പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍  വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി നിയുക്ത എംപി പി കെ കുഞ്ഞാലിക്കുട്ടി നടത്തുന്ന റോഡ്‌ഷോ ഇന്നലെ മലപ്പുറം മുനിസിപ്പാലിറ്റി, കോഡൂര്‍, പൂക്കോട്ടൂര്‍ പഞ്ചായത്തുകളില്‍ പര്യാടനം നടത്തി. മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ തന്നാലാവും വിധം ചെയ്യുമെന്നും വോട്ടര്‍മാര്‍ തന്നിലര്‍പ്പിച്ച വിശ്വാസം എന്നും കാത്തു സൂക്ഷിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നവീന ആശയങ്ങള്‍ ഉള്‍ക്കൊണ്ട് നാടിന്റെ സുസ്ഥിര വികസനത്തിന് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പൂക്കോട്ടൂര്‍ പുല്ലാരയില്‍ നടന്ന സമാപന സമ്മേളനം അഡ്വ. കെ എന്‍ എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ ശശി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, അഡ്വ. ഷാഹുല്‍ ഹമീദ്, എന്‍ എ കരീം സംസാരിച്ചു.കോഡൂര്‍ പഞ്ചായത്തിലെ പെരുങ്ങോട്ടുപുലത്ത് വൈകീട്ട് അഞ്ച് മണിയോടെയാണ് റോഡ്‌ഷോ ആരംഭിച്ചത്. റോഡ്‌ഷോ പെരുവമണ്ണ, മുണ്ടക്കോട്, ഉമ്മത്തൂര്‍, ചോലക്കല്‍, ചെമ്മങ്കടവ്, വടക്കേമണ്ണ, എന്‍കെ പടി, വരിക്കോട്, കരീപ്പറമ്പ്, മങ്ങാട്ട്പുലത്തും പര്യടനം നടത്തി. തുടര്‍ന്ന് മലപ്പുറം മുനിസിപ്പാലിറ്റിയിലെ വലിയവരമ്പ്, വലിയങ്ങാടി, കിഴക്കേതല, എംബിഎച്ച് പരിസരം, മച്ചിങ്ങല്‍, കോണോംപാറ, മുട്ടിപ്പടി, വലിയാട്ടപ്പടി, ആലത്തൂര്‍ പടി, പൊടിയാട്, മേല്‍മുറി 27 എന്നിവിടങ്ങളിലും പൂക്കോട്ടൂര്‍ പഞ്ചായത്തിലെ പിലാക്കല്‍, പൂക്കോട്ടൂര്‍, മുണ്ടിത്തൊടിക, പള്ളിമുക്ക്, മുതിരിപ്പറമ്പ്, പള്ളിപ്പടി, അറവങ്കര ന്യൂബസാര്‍, ചീനിക്ക ല്‍, അത്താണിക്കല്‍, വെള്ളൂര്‍, മുസില്യാര്‍ പീടിക, വള്ളുവമ്പ്രം, ഹാഫ് വള്ളുവമ്പ്രം, പുല്ലാനൂര്‍, മൂച്ചിക്കല്‍എന്നിവിടങ്ങളിലും അദ്ദേഹം പര്യടനം നടത്തി. പുല്ലാരയില്‍ നടന്ന സമ്മേളനത്തോടെ  സമാപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss