|    Apr 27 Thu, 2017 4:46 am
FLASH NEWS

നവീകരിച്ച കുളങ്ങളുടെ ഉദ്ഘാടനം നാളെ

Published : 28th November 2016 | Posted By: SMR

പാലക്കാട്: മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ജില്ലയിലെ വരള്‍ച്ചാ നിവാരണം ലക്ഷ്യമിട്ട് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച വിവിധ കുളങ്ങളുടെ ഉദ്ഘാടനം നാളെ കെ ഡി പ്രസേനന്‍ എംഎല്‍എ നിര്‍വഹിക്കും. കുഴല്‍മന്ദം ഗ്രാമപ്പഞ്ചായത്തിലെ  തെക്കുമുറി കുളം, വലിയപാടം കുളം എന്നിവ തെക്കുമുറി കുളം പരിസരത്ത് വൈകീട്ട് മൂന്നിനും പോത്തേന്‍കോട്, പാങ്കുളം, കാട്ടുമൂച്ചി, തച്ചന്‍കോട് കുളം എന്നിവ വൈകീട്ട് നാലിന് പോത്തേന്‍കോട് കുളം പരിസരത്തും ഉദ്ഘാടനം ചെയ്യും. കുഴല്‍മന്ദം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പ്രകാശ് അധ്യക്ഷനാവും. തേങ്കുറിശ്ശി ഗ്രാമപ്പഞ്ചായത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ അരിയക്കോട് കുളം വൈകീട്ട് അഞ്ചിന് അരിയക്കോട് കുളം പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ഉദ്ഘാടനം ചെയ്യും. തേങ്കുറിശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ഇന്ദിര അധ്യക്ഷയാകും. എല്ലാ പരിപാടികളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി വിശിഷ്ടാതിഥിയാവും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day