|    Jun 29 Thu, 2017 9:32 pm
FLASH NEWS

നവീകരിച്ച ആനക്കുളം ഇന്ന് നാടിന് സമര്‍പ്പിക്കും

Published : 13th August 2016 | Posted By: SMR

കണ്ണൂര്‍: നവീകരണം പൂര്‍ത്തിയാക്കിയ ആനക്കുളം ഇന്നു വൈകീട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുമെന്ന് മേയര്‍ ഇ പി ലതയും ജില്ലാ കലക്ടര്‍ പി ബാലകിരണും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലാമ്പ് സ്വിച്ചോണ്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. പി കെ ശ്രീമതി ടീച്ചര്‍ എംപി അധ്യക്ഷത വഹിക്കും.
തെക്കീബസാര്‍ മക്കാനിക്ക് സമീപം രണ്ടര ഏക്കര്‍ വിസ്തൃതിയിലുള്ള ആനക്കുളം കാടുമൂടി മാലിന്യം നിറഞ്ഞ നിലയിലായിരുന്നു. ഓപറേഷന്‍ അനന്ത പദ്ധതിയില്‍ 2 കോടി ചെലവഴിച്ചാണ് കുളം നവീകരിച്ചത്. പി കെ ശ്രീമതി എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് ലോമാസ്റ്റ് ലാമ്പും സ്ഥാപിച്ചിട്ടുണ്ട്. ആനക്കുളം നവീകരണത്തോടെ ഓപറേഷന്‍ അനന്തയില്‍ ജില്ലയില്‍ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി കലക്ടര്‍ പറഞ്ഞു. ആനക്കുളം കൂടുതല്‍ സൗന്ദര്യവല്‍ക്കരണം നടത്തി സംരക്ഷിക്കാനും പരിപാലിക്കാനും ഡിടിപിസിയുമായി സഹകരിച്ച് പ്രതേ്യക കമ്മിറ്റി ഉണ്ടാക്കുമെന്ന് മേയര്‍ ഇ പി ലത പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി ഒ മോഹനന്‍, കൗണ്‍സിലര്‍ ബീന തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
ചടങ്ങില്‍ സബ് കലക്ടര്‍ നവജേ്യാത് ഖോസ റിപോര്‍ട്ട് അവതരിപ്പിക്കും. കെ കെ രാഗേഷ് എംപി, എംഎല്‍എമാരായ കെ സി ജോസഫ്, കെ എം ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ വി സുമേഷ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി കമാന്റിങ് ഓഫിസര്‍ കേണല്‍ രാജേഷ് കനോജിയ എന്നിവര്‍ മുഖ്യാതിഥിയാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക