|    Jun 25 Sun, 2017 7:24 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നവീകരിച്ച ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1947 ആരംഭിച്ചു

Published : 17th November 2016 | Posted By: SMR

aadhar-01

ന്യൂഡല്‍ഹി: ആധാറിനെ കുറിച്ച് ജനങ്ങള്‍ക്ക് ഉടനടി വിവരങ്ങള്‍ നല്‍കുന്നതിനു നവീകരിച്ച ആധാര്‍ ടോള്‍ഫ്രീ ഹെല്‍പ്‌ലൈന്‍ നമ്പര്‍ 1947 ആരംഭിച്ചു. 24 മണിക്കൂറും ഐവിആര്‍എസ് മോഡില്‍ ഹെല്‍പ്‌ലൈന്‍ സേവനം ലഭ്യമായിരിക്കും. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 11 മണി വരെയും ഞായറാഴ്ചകളില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 5മണി വരെയും കോള്‍ സെന്റര്‍ ഏജന്റുമാരുടെ സേവനവും ലഭിക്കും.
പ്രതിദിനം ശരാശരി 1.5 ലക്ഷം കോളുകള്‍ ഈ ഹെല്‍പ് ലൈന്‍ നമ്പര്‍ കൈകാര്യംചെയ്യുന്നുണ്ട്. കൂടുതല്‍ കോളുകള്‍ വിളിക്കാന്‍ സൗകര്യമൊരുക്കുന്നതിനായിട്ടാണ് ഹെല്‍പ്‌ലൈ ന്‍ നമ്പര്‍ നവീകരിച്ചത്. മൊബൈലില്‍ നിന്നും ലാന്‍ഡ്‌ലൈനില്‍ നിന്നും ഈ ഹെല്‍പ്‌ലൈ ന്‍ നമ്പറിലേക്കു വിളിക്കാന്‍ സാധിക്കുമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. അജയ് ഭൂഷണ്‍ പാണ്ഡേയ് പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഭാഗമായി ആധാര്‍ കോപ്പികള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ പകര്‍പ്പ് നല്‍കുമ്പോള്‍ അത് എന്താവശ്യത്തിനാണെന്നു വ്യക്തമായി രേഖപ്പെടുത്തി ആധാറിന്റെ ദുരുപയോഗം തടയണമെന്നും യുഐഡിഎഐ മുന്നറിയിപ്പു നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക