|    Oct 19 Thu, 2017 3:54 am
FLASH NEWS

നവീകരണ പ്രവൃത്തിയിലെ ക്രമക്കേട്; നാലുപേര്‍ക്കെതിരേ കേസ്

Published : 24th October 2016 | Posted By: SMR

കാസര്‍കോട്: ചെര്‍ക്കള ടൗണ്‍ നവീകരണ പ്രവൃത്തിയില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്ത് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. പൊതുമരാമത്ത് റോഡ് വിഭാഗം അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സജി, ഓവര്‍സിയര്‍ ദേവദാസന്‍, കരാറുകാരന്‍ മുഹമ്മദ് മുനീര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നിര്‍മാണത്തി ല്‍ അപാകതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 22ന് വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ചെര്‍ക്കള സര്‍ക്കിളില്‍ തിരക്കിട്ട് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയത്. വ്യക്തമായ ആസൂത്രണമില്ലാതെ നടത്തിയ നിര്‍മാണം അശാസ്ത്രീയമാണെന്ന് വ്യക്തമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക