|    Oct 20 Sat, 2018 8:19 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

നവാസ് ശരീഫ് അഴിമതി വിരുദ്ധ കോടതിയില്‍

Published : 27th September 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: പുറത്താക്കപ്പെട്ട പാകിസ്താനി പ്രധാനമന്ത്രി നവാസ് ശരീഫ് ഇസ്‌ലാമാബാദിലെ അഴിമതിവിരുദ്ധ കോടതിക്കു മുമ്പാകെ ഹാജരായി. കര്‍ശന സുരക്ഷയാണു കോടതിക്ക് ചുറ്റും ഏര്‍പ്പെടുത്തിയിരുന്നത്. നവാസ് ശരീഫ് അനുകൂലികള്‍ കോടതിക്കു പുറത്തു മുദ്രാവാക്യം വിളിച്ചു. അതേസമയം, താന്‍ ഇനിയും കോടതിക്കു മുമ്പില്‍ ഹാജരാവേണ്ടി വരുമെന്നും തന്റെ പേരില്‍ മാത്രമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 70 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആദ്യ സംഭവമാണെന്നും നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പരാതിക്കാരനാണു ലഭിക്കുന്നതെന്നും കുറ്റാരോപിതനു ഭരണഘടനാപരമായ അവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, നവാസ് ശരീഫിന്റെ മക്കള്‍ക്കും മരുമകനുമെതിരേ ഇസ്്‌ലാമാബാദ് അഴിമതി വിരുദ്ധ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. അഴിമതിക്കേസുമായി ബന്ധപ്പെട്ടു മക്കളായ ഹസന്‍, ഹുസയ്ന്‍, മറിയം, മരുമകന്‍ സഫ്ദര്‍ എന്നിവര്‍ക്കെതിരേയാണു കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ജാമ്യം അനുവദിക്കാനായി 10 ലക്ഷം രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കാനും കോടതി ഇവര്‍ക്കു നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss