|    Sep 23 Sat, 2017 2:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നവാസ് ശരീഫിന്റേത് നടക്കാത്ത സ്വപ്‌നം: സുഷമ സ്വരാജ്

Published : 24th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീര്‍ ഒരിക്കല്‍ ഇസ്‌ലാമാബാദിന്റെ ഭരണത്തിനു കീഴിലാവുമെന്ന പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പരാമര്‍ശം നടക്കാത്ത സ്വപ്‌നമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ദിവസങ്ങളായി പാക് ഭരണകൂടവും നവാസ് ശരീഫും നിരോധിത സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനു വേണ്ടി സംസാരിക്കുകയാണ്. കൊല്ലപ്പെട്ട അതിന്റെ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേരെ വധിച്ചതിന്റെ പേരില്‍ തലയ്ക്ക് പത്തുലക്ഷം ഇനാം പ്രഖ്യാപിക്കപ്പെട്ട പ്രതിയാണ്. അതിര്‍ത്തികടന്നുള്ള അക്രമത്തിനും തീവ്രവാദത്തിനും പാക് ഭരണകൂടവും ഹിസ്ബുള്‍ മുജാഹിദീന്‍ പോലുള്ള തീവ്രവാദ സംഘടനകളും ഒത്താശ ചെയ്യുകയാണ്. ആ സ്വപ്‌നം ഒരിക്കലും യാഥാര്‍ഥ്യമാവില്ലെന്നാണ് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും നവാസ് ശരീഫിനോടു പറയാനുള്ളതെന്നും സുഷമ അറിയിച്ചു. കശ്മീരികള്‍ക്ക് നന്മ ആശംസിച്ച നവാസ് ശരീഫിന്റേത് ആയുധവും തീവ്രവാദവും ജമ്മു കശ്മീരിലേക്ക് കയറ്റി അയക്കുന്നതിനുള്ള പ്രഖ്യാപനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക