|    Nov 21 Wed, 2018 5:31 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നവാസ് ശരീഫിന്റെ മക്കള്‍ക്കെതിരേ ഇന്റര്‍പോളിനെ സമീപിച്ചു

Published : 5th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രസിഡന്റ് നവാസ് ശരീഫിന്റെ മക്കളെ പാകിസ്താനിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പാകിസ്താന്‍ ഉന്നത അഴിമതിവിരുദ്ധ സമിതി ഇന്റര്‍പോളിനെ സമീപിച്ചു.
ഇതിനായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. നവാസ് ശരീഫിന്റെ മക്കളായ ഹസന്‍, ഹുസയ്ന്‍ എന്നിവര്‍ക്കെതിരേയാണ് നടപടി. ഇവര്‍ക്കെതിരേ 2017ല്‍ മൂന്നു കേസുകളില്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, ഇവര്‍ കോടതി നടപടികള്‍ക്ക് ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന്, കോടതി ഇവര്‍ ഒളിവിലാണെന്നു പ്രഖ്യാപിച്ചിരുന്നു. ലണ്ടനില്‍ മാതാവായ കുല്‍സും നവാസിനെ പരിചരിക്കുകയാണ് ഹസനും ഹുസയ്‌നും. ഇവരെ തിരിച്ചുകൊണ്ടുവരുന്നതിനു നടപടി സ്വീകരിക്കാന്‍ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജാവേദ് ഇഖ്ബാല്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss