|    Jul 22 Sun, 2018 9:54 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

നവാസ് ശരീഫിന്റെ പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി

Published : 16th September 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: പാനമ രേഖാ കേസുമായി ബന്ധപ്പെട്ട് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫും അദ്ദേഹത്തിന്റെ മക്കളും നല്‍കിയ പുനപ്പരിശോധനാ ഹരജി പാകിസ്താന്‍ സുപ്രിംകോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് പാര്‍ലമെന്റംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ സുപ്രിംകോടതി വിധിക്കെതിരെയായിരുന്നു  ശരീഫും മക്കളായ ഹസന്‍, ഹുസയ്ന്‍, റിയം, ധനകാര്യമന്ത്രി ഇഷ്‌ക്ദാര്‍ എന്നിവര്‍ പുനപ്പരിശോധനാ ഹരജി നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദിച്ചതായി പാനമ രേഖകളിലൂടെ പുറത്തുവന്നതിനെത്തുടര്‍ന്നു ജൂലൈ 28ന് ശരീഫിനെ പ്രധാനമന്ത്രിസ്ഥാനത്തു  അയോഗ്യനാക്കിയിരുന്നു. ജനങ്ങളെ വഞ്ചിച്ച ശരീഫിന് പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ കഴിയില്ലെന്ന നേരത്തെയുള്ള ഉത്തരവ് കോടതി ശരിവച്ചു. ശരീഫിനും മക്കള്‍ക്കുമെതിരേ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ശരീഫിന്റെ മക്കള്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. ജസ്റ്റിസ് ആസിഫ് സെയ്ദ് ഖോസയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് നവാസ് ശരീഫിന്റെ പുനപ്പരിശോധന ഹരജി പരിഗണിച്ചത്. പുനപ്പരിശോധന ഹരജി തള്ളിയതിന്റെ കാരണം പിന്നീട് വ്യക്തമാക്കുമെന്നും കോടതി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss