|    Jul 28 Fri, 2017 8:22 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നവാസുദ്ദീന്‍ സിദ്ദിഖിയെ ഒഴിവാക്കിയ നടപടിയെ പിന്തുണക്കില്ല: ശിവസേന

Published : 12th October 2016 | Posted By: SMR

മുംബൈ: ജന്‍മനാട്ടില്‍ നടന്ന രാംലീല പരിപാടിയില്‍ നിന്നു ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയെ ഒഴിവാക്കിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ നടപടിയെ പിന്തുണക്കില്ലെന്ന് ശിവസേന. സംഭവത്തില്‍ നവാസുദ്ദീനോട് സംസാരിച്ചെന്നും പരിപാടിയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണത്തെ പിന്തുണക്കില്ലെന്ന് അറിയിച്ചതായും ശിവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞു.
നവാസുദ്ദീന്റെ ജന്‍മനാടായ ഉത്തര്‍പ്രദേശിലെ ബുധാനയിലാണ് രാംലീല പരിപാടി നടന്നത്. മുസ്‌ലിമായ നവാസുദ്ദീന്‍ പരിപാടിയില്‍ വേഷമിടേണ്ടെന്ന നിലപാടായിരുന്നു ശിവസേന പ്രവര്‍ത്തകരുടേത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദ്വേഷം പ്രചരിപ്പിച്ച കുറ്റത്തിന് ശിവസേനയുടെ മുസാഫര്‍നഗര്‍ തലവന്‍ മുകേഷ് ശര്‍മയടക്കം 19 പേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. നവാസുദ്ദീനെ ഒഴിവാക്കിയ നടപടിയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. ഉദ്ധവ് താക്കറെയുടേത് ഭീരുക്കളുടെ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തില്‍ മൗനം പാലിക്കാതെ പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ജനപ്രതിനിധി നിതേഷ് റാണെ ആവശ്യപ്പെട്ടിരുന്നു. മുംബൈയില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് നഷ്ടപ്പെടുമെന്ന ഭയത്താലാണ് പ്രവര്‍ത്തകരുടെ നിലപാട് ശിവസേന തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക