|    Dec 16 Sun, 2018 11:03 am
FLASH NEWS

നവാഗതര്‍ക്ക് ഹൃദ്യ സ്വീകരണമൊരുക്കി സ്‌കൂളുകളില്‍ പ്രവേശനോല്‍സവം

Published : 2nd June 2017 | Posted By: fsq

 

കാസര്‍കോട്: വിദ്യാലയങ്ങളില്‍ ആദ്യാക്ഷരം തേടിയെത്തിയ കുഞ്ഞുങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി നാടെങ്ങും പ്രവേശനോല്‍സവം. ജില്ലയിലെ 517 സ്‌കൂളുകളിലാണ് നിറപകിട്ടാര്‍ന്നതും ആഘോഷകരവുമായ സ്വീകരണമൊരുക്കി പ്രവേശനോല്‍സവം സംഘടിപ്പിച്ചത്. പ്രവേശനോല്‍സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കുമ്പള പഞ്ചായത്തിലെ പേരാല്‍ ജിജെബി സ്‌കൂളില്‍ നടത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയില്‍ വര്‍ണാഭമായ ഘോഷയാത്രയോടെയാണ് പ്രവേശനോല്‍സവത്തിന് തുടക്കംകുറിച്ചത്. സ്‌കൂളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ വേഷങ്ങളില്‍ അണിനിരന്നപ്പോള്‍ ഒരു നാടിന്റെ കൂട്ടായ്മകൂടി ദൃശ്യമായി. ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ സ്‌കൂള്‍ എന്ന നിലയിലാണ് ജിജെബി സ്‌കൂളിനെ ജില്ലാതല പ്രവേശനോല്‍സവം നടത്തുവാ ന്‍ തിരഞ്ഞെടുത്തത്. എസ്എസ്എയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ നടന്ന ജില്ലാതല പ്രവേശനോല്‍സവം പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു മുഖ്യപ്രഭാഷണം നടത്തി. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ഡിഇഒ ഇന്‍ചാര്‍ജ് നാഗവേണിയും പാഠപുസ്തകങ്ങളുടെ വിതരണം ഡിഎഫ്ഒ വേണുഗോപാലും നിര്‍വഹിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷ ഭക്ഷണപാത്രവും കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫ് യൂനിഫോമും വിതരണം ചെയ്തു. കുട്ടികള്‍ക്കുള്ള കസേരകളുടെ വിതരണം വി പി അബ്ദുല്‍ ഖാദര്‍ ഹാജിയും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജനാര്‍ദ്ദന, കുമ്പള എഇഒ കൈലാസ മൂര്‍ത്തി, കുമ്പള ബിപിഒ എന്‍ കുഞ്ഞികൃഷ്ണന്‍, ഹെഡ്മാസ്റ്റ്ര്‍ സി എം രാജേശ്വര, ഡിഡിഇ സുരേഷ്‌കുമാര്‍, പിടിഎ പ്രസിഡന്റ് മുഹമ്മദ് പേരാല്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ആര്‍ കെ കൗവായി അവതരിപ്പിച്ച മാജിക് ഷോ കുട്ടികള്‍ക്ക് കൗതുകക്കാഴ്ചയായി. ഉദുമ ഇസ്്‌ലാമിയ എഎല്‍പി സ്‌കൂള്‍ പ്രവേശനോല്‍സവം പ്രഫ. എം എ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ്, ഉദുമ പഞ്ചായത്ത് പ്രസിഡന്റ്് കെ എ മുഹമ്മദലി, ബേക്കല്‍ എഇഒ ഓഫിസിലെ സീനിയര്‍ സുപ്രണ്ട് നന്ദകുമാര്‍, കാപ്പില്‍ കെ ബി എം ശരീഫ്, ശംസുദ്ദീന്‍ ബങ്കണ, എം ശ്രീധരന്‍, നഫീസ പാക്യാര, ശരീഫ് എരോല്‍, ഹംസ ദേളി, പി സുജിത്ത് സംസാരിച്ചു. കൊല്ലമ്പാടി ജിഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രവേശനോല്‍സവം പിടിഎ പ്രസിഡന്റ്് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സി ഐ എ ഹമീദ്, ഹെഡ്മാസ്റ്റര്‍ പി പി റജുല, നൗഫല്‍, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍, ഹസയ്‌നാര്‍ താനിയത്ത്, മഹ്‌റുഫ് കൊല്ലമ്പാടി, ഇല്ല്യാസ് കൊല്ലമ്പാടി, ഷഫീഖ് തുരുത്തി, ബാസില്‍ സംബന്ധിച്ചു.കാഞ്ഞങ്ങാട്: ബല്ല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന നഗരസഭാതല പ്രവേശനോല്‍സവം നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എല്‍ വസന്തന്‍, സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, കെ സാവിത്രി, അജയകുമാര്‍ നെല്ലിക്കാട്ട്, കെ വി രതീഷ്, കെ ലത, കെ ആര്‍ മധുസൂദനന്‍, അഡ്വ. വേണുഗോപാല്‍ സംസാരിച്ചു.മൊഗ്രാല്‍ ജിവിഎച്ച്.എസ്എസിലെ പ്രവേശനോല്‍സവം കുമ്പള പഞ്ചായത്ത് അംഗം ഖൈറുന്നിസ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ  പ്രസിഡന്റ് എ എം സിദ്ദീഖ്‌റഹ്മാന്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് പെര്‍വാഡ്, താഹിറ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ടി ഷൈന്‍ി, യൂനാനി മെഡിക്കല്‍ ഓഫിസര്‍ സക്കീര്‍ അലി, ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പ്രമോദ്, ബാബുരാജ് സംസാരിച്ചു.അരയി: പ്രവേശനോല്‍സവത്തില്‍ മുഖ്യാതിഥിയായി മുത്തശ്ശിയെത്തിയത് നവ്യാനുഭവമായി. ഒരാള്‍ പൊക്കത്തില്‍ കാര്‍ഡ് ബോര്‍ഡും പേപ്പര്‍ പള്‍പ്പും കൊണ്ട് നിര്‍മിച്ച മുത്തശ്ശിയുടെ ശില്‍പമായിരുന്നു അരയി ഗവ.യുപി സ്‌കൂളിലെ പ്രവേശനോല്‍സവത്തിലെ മുഖ്യ ആകര്‍ഷണം. നഗരസഭാംഗം സി കെ വല്‍സലന്‍ ഉദ്ഘാടനം ചെയ്തു. പി രാജന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, കെ അമ്പാടി, എസ് ജഗദീശന്‍, കെ വി സൈജു, പ്രകാശന്‍ കരിവെള്ളൂര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss