|    Nov 15 Thu, 2018 2:29 pm
FLASH NEWS

നവാഗതര്‍ക്ക് സ്വാഗതമോതി വിദ്യാലയങ്ങളില്‍ വര്‍ണാഭമായ പ്രവേശനോല്‍സവം

Published : 2nd June 2017 | Posted By: fsq

 

കൊണ്ടോട്ടി: അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്ക് വിദ്യാലയങ്ങളില്‍ ഹൃദ്യമായ സ്വീകരണം. കൊണ്ടോട്ടി നിയോജക മണ്ഡലം പ്രവേശനോല്‍സം മേലങ്ങാടി ജിഎംഎല്‍പി സ്‌കൂളില്‍ എംഎല്‍എ ടി വി ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസ കൂനയില്‍ യൂനിഫോം വിതരണം, സ്ഥിരംസമിതി അധ്യക്ഷന്‍ പി അഹമ്മദ് കബീര്‍ പാഠപുസ്തക വിതരണം, കൗണ്‍സിലര്‍ ഇ എം റഷീദ് സിആര്‍സി വര്‍ക്ക് ബുക്ക് വിതരണം, എഇഒ കെ ആശിഷ് കൈപുസ്തകത്തിന്റെയും പഠനക്കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.അരീക്കോട്: ഊര്‍ങ്ങാട്ടിരി തച്ചണ്ണ ഗവ: എല്‍പി സ്‌കൂള്‍ പഞ്ചായത്തുതല സ്‌കൂള്‍ പ്രവേശനോല്‍സവം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പാഠപുസ്തക വിതരണം വാര്‍ഡ് മെംബര്‍മാരായ എ കുഞ്ഞന്‍, അനൂപ്, പ്രസന്നകുമാരി നിര്‍വഹിച്ചു. എല്‍എസ്എസ് പരീക്ഷയില്‍ മുപ്പത് വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയതില്‍ പന്ത്രണ്ട് പേര്‍ വിജയിച്ച സര്‍ക്കാര്‍ സ്‌കൂളായ തച്ചണ്ണ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. നവാഗതരെ സ്വീകരിക്കാന്‍ പിടിഎ കമ്മിറ്റിയുള്‍പ്പെടെയുള്ളവര്‍ ബലൂണും തോരണങ്ങളുമായി സ്‌കൂളിലെത്തിയിരുന്നു. പ്രധാനാധ്യാപിക ഖദീജ, അധ്യാപകര്‍, പിടിഎ പ്രസിഡന്റ് ഹനീഫ യു, വൈസ് പ്രസിഡന്റ് സുരേഷ് നേതൃത്വം നല്‍കി. തച്ചണ്ണ എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റിയുടെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് ഏറനാട് മണ്ഡലം സെക്രട്ടറി ഹക്കിം തച്ചണ്ണ വിതരണം നടത്തി.തെഞ്ചീരി ഗവ. എല്‍പി സ്‌കൂള്‍ പ്രവേശനോല്‍സവം പ്രധാനാധ്യാപിക ജോളി ജോസഫ്, വാര്‍ഡ് മെംബര്‍ ഉബൈദ് കെ കെ, എസ്എംസി ചെയര്‍മാന്‍ കെ കെ മുഹമ്മദ്, അധ്യാപകരായ എന്‍ മനോജ് കുമാര്‍, സുബ്രമണ്യന്‍ പി, സജീഷ് എം കെ, ഷൈലജ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.തെരട്ടമ്മല്‍ എഎംയുപി സ്‌കൂള്‍ പ്രവേശനോല്‍സവം നടന്നു. മുന്‍ ഹെഡ്മാസ്റ്റാറായിരുന്ന കെ ടി തോമസ്, പ്രധാനാധ്യാപകന്‍ സലിം, പിടിഎ പ്രസിഡന്റ് അന്‍വര്‍ ടി പി, ജയ്‌സി, എംടിഎ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നവാഗതര്‍ക്ക് സമ്മാന കിറ്റും മധുരവും നല്‍കി സ്വീകരിച്ചു. കനിവ് ചാരിറ്റി ട്രസ്റ്റിന്റെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം മുന്‍ പ്രധാനാധ്യാപകന്‍ കെ ടി തോമസില്‍ നിന്ന് സ്വീകരിച്ച് പ്രധാന അധ്യാപകന്‍ സലിം ഉദ്ഘാടനം ചെയ്തു.കോഡൂര്‍: പാലക്കല്‍ ജിഎല്‍പി സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയ മുഴുവന്‍ എല്‍കെജി, ഒന്നാംതരം വിദ്യാര്‍ഥികള്‍ക്കാവശ്യമായ പഠനക്കിറ്റ് കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് അംഗം കെ ഷീന അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് വി പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാഗ്, കുട, ഫിന്‍ബോക്‌സ്, നോട്ട് ബുക്കുകള്‍, പേന, പെന്‍സില്‍ തുടങ്ങി കുട്ടികള്‍ക്കാവശ്യമായതെല്ലാം അടങ്ങിയതാണ് പഠനക്കിറ്റ്. ബാങ്ക് സെക്രട്ടറി കെ മോഹന്‍ദാസ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മണികണ്ഠന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക അംബിക, സുബ്രഹ്്മണ്യന്‍ സംസാരിച്ചു.  വലിയാട് യുഎഎച്ച്എം എല്‍പി സ്‌കൂളിലെ പ്രവേശനോല്‍സവം ഗ്രാമപ്പഞ്ചായത്തംഗം കെ എം സുബൈര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി പി അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു.കാരുണ്യം പ്രവാസി കൂട്ടായ്മയുടെ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം റിയാസ് പനങ്ങാംപുറത്ത്, മുസ്തഫ പാലാംപടിയന്‍ വിതരണം ചെയ്തു. പ്രധാനാധ്യാപകന്‍ കെ എം മുസ്തഫ, സ്റ്റാഫ് സെക്രട്ടറി ടി ഷാഹുല്‍ഹമീദ് സംസാരിച്ചു.ആല്‍പ്പറ്റക്കുളമ്പ്: പികെഎം യുപി സ്‌കൂളിലെ പ്രവേശനോല്‍സവം പിടിഎ പ്രസിഡന്റ് മുഹമ്മദലി കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം അബ്ദുന്നാസര്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ വി മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി കെ ഉസ്മാന്‍ സംസാരിച്ചു.എടക്കര: നിലമ്പൂര്‍ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ നടന്ന നിലമ്പൂര്‍ ബ്ലോക്ക് തല പ്രവേശനോല്‍സവം മാമാങ്കര ഗവ. എല്‍പി സ്‌കൂളില്‍ പി വി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വഴിക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ എ സുകു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്പി ടി സാവിത്രി, ബ്ലോക്ക് പഞ്ചായത്തംഗം സി എച്ച്. സലാഹുദ്ദീന്‍, അക്കാഡമിക് കോ-ഓഡിനേറ്റര്‍ ബാബു വര്‍ഗീസ് സംസാരിച്ചു. പാതിരാപ്പാടം ഗവ. എല്‍പി സ്‌കൂളില്‍ കഞ്ഞിപ്പുരയുടെ ഉദ്ഘാടനവും, എടക്കര പഞ്ചായത്തുതല പ്രവേശനോല്‍സവവും പ്രസിഡന്റ് ആലീസ് അമ്പാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കബീര്‍പനോളി, അംഗങ്ങളായ കവിത ജയപ്രകാശ്, കെ ആയിശക്കുട്ടി, സരള രാജപ്പന്‍, പ്രധാനധ്യാപകന്‍ ടോമി, സദാനന്ദന്‍, പിടിഎ പ്രസിഡന്റ് മൂസ സംസാരിച്ചു. മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഡ് അംഗം സൈറാബാനു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കോട്ടയില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. മഞ്ചേരി: മഞ്ചേരി മുനിസിപ്പല്‍ തല പ്രവേശനോല്‍സവം നഗരസഭ വൈ.ചെയര്‍മാന്‍ വി പി ഫിറോസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സജിത് കോലോത്തുംതൊടി, പ്രധാനാധ്യാപകന്‍ എം കെ സനല്‍കുമാര്‍, സി അബ്ദുല്‍ നാസര്‍, അഡ്വ കെ പി ഷാജു സംസാരിച്ചു. യൂനിഫോം, പുസ്തക വിതരണം നടത്തി. എല്‍എസ്എസ് നേടിയ നിരഞ്ജന സോമരാജിനെ ആദരിച്ചു. ആനക്കയം ഗ്രാമപ്പഞ്ചായത്തുതല പ്രവേശനോല്‍സവം പന്തല്ലൂര്‍ ജിഎല്‍പി സ്‌കൂളില്‍ പ്രസിഡന്റ് പി ടി സുനീറ ഉദ്ഘാടനം ചെയ്തു. മെംബര്‍ സി പി റസിയ, പ്രധാനാധ്യാപിക ടി ജി ഗീതാകുമാരി, വി പി ഷാജു, എം ഷാജി സംസാരിച്ചു. പാഠപുസ്തം, യൂനിഫോം മഴവെള്ള സംഭരണി, ജൈവവൈവിധ്യ പാര്‍ക്ക് തുടങ്ങിയവയുടെ ഉദ്ഘാടനവും നടന്നു. മേലാറ്റൂര്‍: ഉപജില്ലാ പ്രവേശനോല്‍സവം എടപ്പറ്റ ഗവ.എല്‍പി സ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി തനൂജ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് മെംബര്‍ പി കെ ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ ടി സുലൈഖ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് മെംബര്‍ സി ടിഫാത്തിമക്കുട്ടി യൂനിഫോം വിതരണം ചെയ്തു. ഡയറ്റ് ഫാക്കല്‍റ്റി അംഗം കെ ബഷീര്‍ പഠനോപകരണങ്ങള്‍ നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss