|    Jan 20 Fri, 2017 11:29 am
FLASH NEWS

നവാഗതര്‍ക്ക് അങ്കലാപ്പ്; കോര്‍പറേഷന്‍ കൗണ്‍സില്‍ ആദ്യയോഗം ചേര്‍ന്നു

Published : 13th November 2015 | Posted By: SMR

കോഴിക്കോട്: എവിടെ ഇരിക്കണം എന്തു ചെയ്യണമെന്നറിയാതെ കൗണ്‍സിലിലെ നവാഗതര്‍.. ഇന്നലെ ടാഗൂര്‍ഹാളില്‍ സത്യപ്രതിജ്ഞചെയ്ത ശേഷം കൗണ്‍സിലര്‍മാര്‍ ആദ്യകൗണ്‍സില്‍യോഗം ചേരാനായി കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ എത്തി. മുമ്പ് കൗണ്‍സിലര്‍മാര്‍ ആയ ആളുകള്‍ വേഗം തന്നെ ഇരിപ്പിടങ്ങള്‍ കണ്ടെത്തിയപ്പോള്‍ നവാഗതര്‍ ആകെ അങ്കലാപ്പിലായി. എവിടെ ഇരിക്കണമെന്ന് കാര്യത്തില്‍ പലരും മറ്റുള്ളവരുടെ സഹായം തേടി. യോഗം തുടങ്ങും മുമ്പ് തന്നെ തങ്ങളുടെ ഇരിപ്പിടങ്ങള്‍ അവര്‍ കണ്ടെത്തി.
കൗണ്‍സില്‍ യോഗം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും നിറഞ്ഞ ഗാലറിക്കും മുമ്പിലാണ് മുതിര്‍ന്ന അംഗം കെ കെ കൃഷ്ണന്റെ നേതൃത്വത്തില്‍ ആദ്യ യോഗം ആരംഭിച്ചത്.
കൗണ്‍സില്‍ എല്ലാവരും എത്തിയോ എന്നറിയാന്‍ ഹാജര്‍ വിളിച്ചു. വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍ ഹാജര്‍ വിളിക്കുമ്പോള്‍ പേരുകൂടി പറയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും വാര്‍ഡ് നമ്പര്‍ തന്നെ തുടര്‍ന്നു. എല്ലാവരും എത്തിയതായി ഉറപ്പുവരുത്തി. തുടര്‍ന്ന് കൗണ്‍സില്‍ പിരിഞ്ഞു.
കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് ഈ മാസം 18ന് രാവിലെ 11നും തുടര്‍ന്ന് അന്നേദിവസം രണ്ടിന് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പും നടക്കുമെന്ന് സെക്രട്ടറി സതീശന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക