|    Mar 27 Mon, 2017 2:15 pm
FLASH NEWS

നവവധു ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

Published : 3rd May 2016 | Posted By: SMR

കരുനാഗപ്പള്ളി: മാതാവിന് മുന്നില്‍ നവവധു ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. കുലശേഖരപുരം കുറുങ്ങപ്പള്ളി ഒമ്പതാം വാര്‍ഡില്‍ കൊച്ചയ്യത്ത് വീട്ടില്‍ രാജന്‍-രാധാമണി ദമ്പതികളുടെ മകള്‍ രമ്യ(21)യാണ് മരിച്ചത്. രണ്ടാഴ്ച മുമ്പായിരുന്നു രമ്യയുടെ വിവാഹം. വരവിള പുത്തന്‍പുരമുക്കില്‍ വിഷ്ണുവായിരുന്നു വരന്‍.
കഴിഞ്ഞദിവസം വധൂഗൃഹത്തില്‍ നടന്ന സല്‍ക്കാരത്തിനിടെ രമ്യ വിഭ്രാന്തി കാണിച്ച് പുറത്തേക്കോടിയതായി പറയപ്പെടുന്നു. ഇന്നലെ രാവിലെ ട്രെയിന്‍ വരുന്ന ശബ്ദം കേട്ട് രമ്യ റെയില്‍വേ ട്രാക്കിലേക്ക് ഓടുകയായിരുന്നു. പിന്നാലെ ഓടിയ മാതാവ് രാധാമണി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ നിന്നു കുതറി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. രാവിലെ 10ന് കടത്തൂര്‍ ശാസ്താംപൊയ്ക റെയില്‍വേ ഗേറ്റിന് വടക്കായിരുന്നു സംഭവം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക