|    Oct 22 Sun, 2017 1:19 am
Home   >  Pravasi   >  

നവരാത്രി സംഗിതോത്സവം ഒക്‌ടോബര്‍ രണ്ടുമുതല്‍

Published : 4th September 2016 | Posted By: mi.ptk

ektha

ദുബയ്: ഏകത നവരാത്രി മണ്ഡപം സംഗിതോത്സവം ഒക്‌ടോബര്‍ രണ്ടുമുതല്‍ പത്തുവരെ ഷാര്‍ജയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഷാര്‍ജ ഗോള്‍ഡ് സെന്ററിനു അടുത്തുള്ള റയാന്‍ ഹോട്ടലില്‍ വെച്ചാണ് പരിപാടി. പ്രവൃത്തി ദിനങ്ങളില്‍ വൈകുന്നേരം 7.30 മുതല്‍ 10.30വരെയായിരിക്കും. ഒഴിവുദിവസങ്ങളായ ഒക്‌ടോബര്‍ 8,9 ദിവസങ്ങളില്‍ ഗുരുവായൂര്‍ ചൈമ്പൈ സംഗീതോത്സവത്തിന്റെ മാതൃകയില്‍ സംഗീതാര്‍ചന നടക്കും. കാലത്ത് 8 മുതല്‍ രാത്രി 10.30 വരെയായിരിക്കും സംഗീതാര്‍ചന. പ്രശസ്ത സംഗീതജ്ഞ ഡോ. ഓമനക്കുട്ടി, വയലിന്‍ വിദ്വാന്‍ പ്രൊഫ. ഈശ്വര വര്‍മ, പ്രശസ്ത മൃദംഗം വിദ്വാന്‍ പ്രൊഫ. പാറശ്ശാല രവി, പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍,  പ്രശസ്ത ഘടം വിദ്വാന്‍ തൃപ്പൂണിത്തറ എന്‍. രാധാകൃഷ്ണന്‍, പ്രശസ്ത മുഖശംഖ് വിദ്വാന്‍ നെയ്യാറ്റിന്‍കര കൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏകദേശം 250ല്‍പരം കലാകാരന്മാര്‍ ഭാരതത്തില്‍ നിന്നും യു എ ഇ ഉള്‍പ്പെടുന്ന ജി സി സി രാജ്യങ്ങളില്‍ നിന്നുമായി പങ്കെടുക്കും.
ഇതില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷാഫോറം സെപ്തംബര്‍ 15നകം നല്‍കേണ്ടതാണ്. അപേക്ഷ ഫോറത്തിനായി ബന്ധപ്പെടേണ്ട നമ്പറുകള്‍ സോമനാഥ് 0509498825, ലത വാരിയര്‍ 0505678594, ഗണേഷ് പ്രസാദ് 0507860023. പ്രസിഡന്റ് ഗണേഷ് പ്രസാദ്, മുഖ്യഉപദേശകന്‍ അജിത്കുമാര്‍, ജന. കണ്‍വീനര്‍ ജി സി പ്രദീപ്, വിനോജ് നമ്പ്യാര്‍, ലാല്‍ ഭാസ്‌കര്‍, സോമനാഥ്, ബീന വിനോദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക