|    Oct 19 Fri, 2018 8:22 am
FLASH NEWS
Home   >  National   >  

നവരാത്രി: ഗുരുഗ്രാമിലെ 500 ഇറച്ചിക്കടകള്‍ ശിവസേന അടപ്പിച്ചു

Published : 22nd September 2017 | Posted By: mi.ptk

ഗുരുഗ്രാം: ഗുരുഗ്രാമിലെ  ഇറച്ചിക്കടകള്‍ ശിവസേന അടപ്പിച്ചു. ജേക്കബ്പുരയിലെ 500 ഇറച്ചിക്കടകളാണ്
നവരാത്രിയോടനുബന്ധിച്ച് ശിവസേന പ്രവര്‍ത്തകര്‍ അടപ്പിച്ചത്.
നവരാത്രി ദിനങ്ങളില്‍ എല്ലാ ഇറച്ചിക്കടക്കാരും കടകള്‍ അടച്ചിടണമെന്നും ഒരു ചൊവ്വാഴ്ചയും കടകള്‍ തുറക്കരുതെന്നും ആവശ്യപ്പെട്ട് ശിവസേന ജില്ലാ സെക്രട്ടറി റോഹ്താസ് യാദവിന്റെ പേരില്‍ മാര്‍ച്ച് 28ന് എല്ലാ കടഉടമകള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ പൊലീസ് അന്വേഷണമുണ്ടാകുമെന്നും സാമൂഹിക സംഘടനകളുടെ അന്വേഷണവും നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
അതേസമയം, ഇത്തരമൊരു നോട്ടീസിനെ കുറിച്ച് തങ്ങള്‍ക്ക് യാതൊരുവിധ അറിവുമില്ലെന്ന് പൊലീസ് പറഞ്ഞു. ബലപ്രയോഗത്തിലൂടെ കടകളടപ്പിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ശിവസേന പ്രവര്‍ത്തകര്‍ കടകളില്‍ പതിപ്പിച്ച നോട്ടീസ് നീക്കം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss