|    Oct 15 Mon, 2018 3:55 pm
FLASH NEWS
Home   >  National   >  

നവരാത്രിക്കിടെ കോണ്ടം കച്ചവടം, സണ്ണിലിയോണിനെതിരെ ഗുജറാത്തില്‍ പ്രതിഷേധം

Published : 20th September 2017 | Posted By: G.A.G

സൂറത്ത് : ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ പ്രത്യക്ഷപ്പെട്ട ഗര്‍ഭ നിരോധന ഉറയുടെ പരസ്യത്തിന്റെ പേരില്‍ ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ ഹിന്ദുത്വവാദികളുടെ പ്രതിഷേധം.  ‘ഈ നവരാത്രി കളിക്കൂ സ്‌നേഹത്തോടെ’ എന്ന പരസ്യവാചകവുമായി സണ്ണിലിയോണിന്റെ ചിത്രം സഹിതം, പ്രത്യക്ഷപ്പെട്ട പരസ്യ ബോര്‍ഡുകളാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പരസ്യത്തിനും സണ്ണിക്കുമെതിരെ പ്രതിഷേധവുമായി ഗോരക്ഷകരും ഹിന്ദുയുവ വാഹിനി പ്രവര്‍ത്തകരും രംഗത്തുവന്നിരിക്കുകയാണ്.
പരസ്യത്തിനെതിരെ ഭാരതീയ ഗോരക്ഷാ മഞ്ച് പ്രസിഡന്റ് ധര്‍മേഷ് ഗമി സൂറ്റത്ത് പോലിസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം സൂറത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്തു.പരസ്യവാചകത്തിലടങ്ങിയ ദുസ്സൂചന ഹൈന്ദവ മതവികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്ന് യുവവാഹിനി നേതാവ് നരേന്ദ്ര ചൗധരി ആരോപിച്ചു.
പരസ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ് എന്ന വ്യാപാരസംഘടന കേന്ദ്ര ഉപഭോക്തൃ കാര്യമന്ത്രി രാം വിലാസ് പാസ്വാന് കത്തയച്ചിട്ടുണ്ട്.നവരാത്രിയുടെ പേരില്‍ യുവാക്കളെ പ്രസ്തുത കമ്പനിയുടെ കോണ്ടം ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണ് പരസ്യം എന്ന് കോണ്‍ഫെഡറേഷന്‍ സെക്രറി പ്രവീണ്‍ ഖണ്ഡേവാള്‍ ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss