|    Jan 21 Sat, 2017 3:44 am
FLASH NEWS

നവമാധ്യമ ലോകത്ത് ഇനി വിഎസും

Published : 16th April 2016 | Posted By: SMR

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ഇനി നവമാധ്യമ ലോകത്ത് സ്വയം അടയാളപ്പെടുത്തുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മുന്നേറ്റത്തിന്റെ തീപടര്‍ന്ന നാളുകള്‍ക്കൊപ്പം സഞ്ചരിച്ച വിഎസിന്റെ പോരാട്ടങ്ങളുടെ നേര്‍സാക്ഷ്യങ്ങളുമായി നാളെ വെബ് ലോകം മിഴി തുറക്കും.
വാക്കുകളായും, വരകളായും, ചലനചിത്രങ്ങളായും ഇവ വെബ് പേജുകളിലൂടെ കാണാം. ക്ലേശഭരിതമായ ബാല്യത്തില്‍ നിന്ന് പൊതുപ്രവര്‍ത്തനത്തിലേക്ക്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സിപിഎമ്മിന്റെയും പോരാട്ടപഥങ്ങള്‍, കേരളത്തിന്റെ മണ്ണും മനസ്സും പങ്കിലമാവാതിരിക്കാന്‍ കാവലാളായി നിന്നത്, ചോരയും കണ്ണീരും കിനിയുന്ന പ്രക്ഷോഭക്കാഴ്ചകള്‍, നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ പോരാട്ടങ്ങള്‍ തുടങ്ങി വിഎസ് അടയാളപ്പെടുത്തിയ ചരിത്ര മുഹൂര്‍ത്തങ്ങളെല്ലാം വെബ് ലോകത്തില്‍ തെളിയും. വിഎസ് കേന്ദ്ര കഥാപാത്രമാവുന്ന കാര്‍ട്ടൂണുകളുടെ ശേഖരവും വെബ്‌ലോകം തുറന്നിടുന്നുണ്ട്.
ഫേസ്ബുക്കിലും ട്വിറ്ററിലുമായി ഡിജിറ്റല്‍ ലോകത്തെ സന്ദര്‍ശകര്‍ക്കെല്ലാം വിഎസുമായി ദൈനംദിനം സംവദിക്കാനും അവസരമുണ്ടാവും. വെബ്‌പേജ് ഉദ്ഘാടനം നാളെ രാവിലെ 11ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ നടക്കും.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നവ മാധ്യമ പ്രചാരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 161 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക