|    Feb 18 Sun, 2018 4:24 pm
FLASH NEWS

നവമാധ്യമങ്ങളിലെ അശ്ലീലതയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം: ഐഎസ്എം

Published : 21st January 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്: നവ മാധ്യമങ്ങളിലെ അശ്ലീലതകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ (ഐഎസ്എം) ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട്  സംഘടിപ്പിച്ച ജില്ലാ ഐ ടി വര്‍ക്ക്‌ഷോപ്പ് ആവശ്യപ്പെട്ടു. മാധ്യമങ്ങളൂടെ ധാര്‍മ്മിക വല്‍ക്കരണത്തില്‍ സമൂഹത്തിന്റെ സക്രിയമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും വര്‍ക്ക്‌ഷോപ്പ് അഭിപ്രായപ്പെട്ടു. ഐടി വര്‍ക്ക്‌ഷോപ്പ് മുജാഹിദ് ദഅ്‌വാ സമിതി ജില്ലാ കണ്‍വീനര്‍ റഷീദ് കൊടക്കാട്ട് ഉല്‍ഘാടനം ചെയ്തു.  ഐഎസ് എം ജില്ലാ പ്രസിഡന്റ്ടി കെ നിഷാദ്‌സലഫിഅധ്യക്ഷതവഹിച്ചു. പി എച്ച് മെഹബൂബ് അലികൊപ്പം, കെ അബ്ദുല്‍ഖാദര്‍ എന്നിവര്‍  ക്ലാസെടുത്തു.ഐഎസ്എം ജില്ലാ സെക്രട്ടറി കെ പി അഷ്‌ക്കര്‍അരിയൂര്‍, ജില്ലാ ഐടി വിങ് കണ്‍വീനര്‍ കെ എ നൗഫല്‍ പാലക്കാട്, പി മുജീബ്‌സലഫി, കെ പി സലീം, ഫിറോസ് ഖാന്‍ സ്വലാഹി, പി ഷാജഹാന്‍, സ്വലാഹുദ്ദീന്‍ ബിന്‍ സലീം, സുധീര്‍മേച്ചേരി തുടങ്ങിയവരും ജില്ലയിലെ എടത്തനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, ഒലവക്കോട്, പാലക്കാട്, പറളി, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി എന്നീമേഖലകളില്‍ നിന്നായി  പ്രതിനിധികള്‍ ഐടി വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss