നവജോദ് കൗര്‍ ബിജെപിയില്‍ നിന്നും രാജിവച്ചു
Published : 8th October 2016 | Posted By: mi.ptk

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായിരുന്ന നവജോദ് സിങ് സിദ്ദുവിന്റെ ഭാര്യ നവജോദ് കൗര്‍ സിദ്ദു ബിജെപിയില്‍ നിന്നും രാജിവച്ചു. പഞ്ചാബിലെ നിയമസഭാംഗമായ നവജോത് കൗര്‍ രാജിക്കത്ത് പാര്‍ട്ടി പ്രസിഡന്റിന്റെ ആസ്ഥാനത്തേക്ക് അയച്ചു. പാര്‍ട്ടി രാജി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.
നവജോദ് സിങ് സിദ്ദു കഴിഞ്ഞ ജൂലായില്‍ രാജ്യസഭാംഗത്വം രാജിവച്ച് പാര്‍ട്ടി വിടുകയും ആവാസ് ഇ പഞ്ചാബ് എന്ന പേരില്‍ സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിദ്ദു പാര്‍ട്ടി വിട്ടെങ്കിലും ബിജെപിയില്‍ തന്നെ തുടരുമെന്ന് സിദ്ദുവിന്റെ ഭാര്യ നവജോത് കൗര്‍ പറഞ്ഞിരുന്നു. അമൃത് സര് ഈസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കൗര്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നിന് എംഎല്‍എ സ്ഥാനം രാജിവച്ചതായി അറിയിച്ചിരുന്നെങ്കിലും പിന്നീട് ഈ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.