|    Jul 23 Sun, 2017 10:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നവജാത ശിശു എലികളുടെ കടിയേറ്റ് മരിച്ചു

Published : 17th October 2016 | Posted By: SMR

ജമ്മുകശ്മീര്‍: സര്‍ക്കര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നവജാത ശിശു എലികളുടെ കടിയേറ്റ് മരിച്ചു. കിഷ്ത്വാറിലാണ് സംഭവം. ഛത്രു ഗ്രാമത്തിലെ ഗുലാം ഹസ്സന്‍ എന്നയാളുടെ ഭാര്യ പ്രസവിച്ച കുഞ്ഞിനെയാണ് എലികള്‍ കടിച്ചുകൊന്നത്. മൃതദേഹത്തില്‍ എലി കടിച്ചതിന്റെ പാടുകളും ചോരയുമുണ്ടെന്ന് പോലീസ് പറഞ്ഞു. ജമ്മുകശ്മീര്‍ ആരോഗ്യ വിഭാഗം ഡയറക്ടര്‍ ഗുര്‍ജീത് സിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ അസുഖംമൂലം കുട്ടി നേരത്തെ മരിച്ചിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടത്തിയെന്ന് സിങ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക