|    Jun 28 Wed, 2017 12:34 pm
FLASH NEWS

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധം: സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം സോളിഡാരിറ്റി

Published : 6th November 2016 | Posted By: SMR

കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച പിതാവിനും അതിന് കാരണക്കാരനായ ആള്‍ക്കുമെതിരായ സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് ടി ശാക്കിര്‍ പറഞ്ഞു. മതം പകര്‍ന്നു നല്‍കുന്ന ആത്മീയത മനുഷ്യന്റ വിമോചനത്തിനു വേണ്ടിയുള്ളതാണ്. അതിനെ കച്ചവടവല്‍ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നിയന്ത്രിക്കേണ്ടതാണ്. അന്ധവിശ്വാസങ്ങളുടെ പ്രചാരകരും സ്‌പോണ്‍സറുമാരുമായ ആത്മീയ വാണിഭ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ കേരള സര്‍ക്കാര്‍ ഇന്ന് അശക്തമാണ്. മുലപ്പാല്‍ നിരോധനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നിരിക്കുന്ന അറസ്റ്റ് പോലും ബാലാവകാശ നിയമപ്രകാരമാണ് നടന്നിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം കുറക്കുന്നുണ്ട്. അന്ധവിശ്വാസനിരോധന നിയമം കേരളത്തിലും നടപ്പില്‍ വരുത്തുകയും ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരില്‍ ചുമത്തുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക