|    Jan 23 Mon, 2017 1:58 am
FLASH NEWS

നവജാത ശിശുവിന്റെ മരണം: തലയ്ക്ക് ക്ഷതമേറ്റ മൂലമെന്ന് പ്രാഥമിക നിഗനം

Published : 5th October 2016 | Posted By: Abbasali tf

ആര്‍പ്പുക്കര: അവിവാഹിതയായ യുവതിയുടെ നവജാത ശിശു മരണപ്പെട്ടത് തലയ്ക്ക് ക്ഷതം ഏറ്റതുമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പ്രാഥമിക നിഗമനം. കുട്ടി വയറ്റില്‍ കിടന്നാണോ പ്രസവ ശേഷമാണോ മരണപ്പെട്ടതെന്നറിയാന്‍ ലബോറട്ടറി പരിശോധനാ ഫലം ലഭിച്ച ശേഷമേ അറിയാനാവൂ എന്ന് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. തിരുവല്ല പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട അവിവാഹിതയായ 27കാരിയാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വാഭാവിക അബോര്‍ഷന്‍ നടത്തിയപ്പോഴുണ്ടായ രക്ത സ്രാവമെന്നാണു യുവതി ഗൈനക്കോളജി ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ യുവതി പ്രസവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ ഡോക്ടര്‍മാര്‍ അന്വേഷിച്ചു. തിങ്കളാഴ്ച യുവതിയുടെ പിതാവ് മരണപ്പെട്ട നവജാത ശിശുവിനെ ബക്കറ്റിനുള്ളിലാക്കി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിച്ചു.ഉടന്‍ ഡോക്ടര്‍മാര്‍ ആര്‍എംഒ ഡോ. ആര്‍ പി രഞ്ചിനെ വിവരം അറിയിച്ചു. അദ്ദേഹമെത്തി പ്രാഥമിക വിവരം ശേഖരിച്ച ശേഷം ഗാന്ധിനഗര്‍ പോലിസില്‍ വിവരം അറിയിച്ചു. പിന്നീട് തിരുവല്ല പോലിസ് എത്തി യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഒരു യുവാവുമായി പ്രണയത്തിലായിരുന്നെന്നും. ഗര്‍ഭിണിയായ വിവരം വീട്ടുകാരോട് അറിയിച്ചിരുന്നില്ലെന്നും പറയുന്നത്. വയറു നീരുവയ്ക്കുന്ന അസുഖമാണെന്നാണ് മാതാവിനോട് പറഞ്ഞത്. ഇതിനിടെ ഞായറാഴ്ച ഉച്ചയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കക്കൂസില്‍ പ്രസവിക്കുകയായിരുന്നു. അപ്പോഴാണ് മാതാപിതാക്കള്‍ വിവരം അറിയുന്നതും യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയെത്തിക്കുന്നതും. മരണപ്പെട്ട നവജാത ശിശുവിനെ പിന്നീട് മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്നലെ പോസ്റ്റു മോര്‍ട്ടം നടത്തിയ ശേഷം യുവതിയുടെ പിതാവിനെ ഏല്‍പ്പിച്ചു. യുവതി പ്രസവിച്ചത് കക്കൂസിലായതിനാല്‍ കുട്ടി തറയില്‍ വീണതുമൂലമുള്ള ക്ഷതമാണോയെന്നും പരിശോധിക്കും. മുഖത്തിനും കാലുകള്‍ക്കും ചെറിയ മുറിപാടുകള്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. നവജാത ശിശു മരിക്കാനിടയായ സംഭവത്തില്‍ യുവതിക്കെതിരേ കേസെടുത്തിട്ടുണ്ട് .

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക