|    Oct 24 Tue, 2017 3:16 pm
FLASH NEWS

നവജാത ശിശുവിന്റെ മരണം: ചികില്‍സാപിഴവെന്ന് ബന്ധുക്കള്‍

Published : 10th August 2016 | Posted By: SMR

ശാസ്താംകോട്ട: നവജാതശിശുവിന്റെ മരണം സ്വകാര്യആശുപത്രിയിലെ ചികില്‍സാ പിഴവെന്ന് ബന്ധുക്കള്‍. കുന്നത്തൂര്‍ മാനാംപുക ചരുവിള വടക്കതില്‍ രതീഷ് ഷീബാ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഷീബ ഗര്‍ഭധാരണം മുതല്‍ ഭരണിക്കാവിനു സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഈ മാസസം ആറിനും 12നും ഇടയില്‍ പ്രസവിക്കുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. അതനുസരിച്ച് അഞ്ചാം തിയ്യതി തന്നെ ഷീബ പ്രസവിത്തിനായി ആശുപത്രിയില്‍ എത്തി. എന്നാല്‍ ചികില്‍സിച്ച് കൊണ്ടിരുന്ന ഗൈനോകോളജി ഡോക്ടര്‍ മാറി പുതിയ ഡോക്ടര്‍ ആശുപത്രിയില്‍ ചാര്‍ജ് എടുത്തിരുന്നു. ഇവര്‍ ഷീബയെ പരിശോധിക്കുകയും സ്‌കാനിങ്ങിനുശേഷം 21ാം തിയ്യതി വന്നാല്‍ മതിയെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ഷീബ  ആറാം തിയ്യതി പുലര്‍ച്ചെ തന്നെ പ്രസവ വേതന അനുഭവപ്പെടുകയും ഹോസ്പിറ്റലിലേക്ക് തന്നെ തിരികെ എത്തുകയും ചെയ്തു. രാവിലെ നഴ്‌സുമാര്‍ ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകാനുള്ള തിരക്കായതിനാല്‍ ഇവരെ ആശുപത്രി അധികൃതര്‍ ശ്രദ്ധിച്ചില്ല. താമസിച്ചെത്തിയ ഡോക്ടര്‍ സിസേറിയനൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. നില വഷളായതിനാല്‍ അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ട് പോയി. ഇവിടെ വച്ചാണ് കുട്ടി മരണപ്പെട്ടത്. കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെക്കുകയും പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക