|    Jan 21 Sun, 2018 10:38 am
FLASH NEWS

നവജാത ശിശുവിനെ കൊെന്നന്ന കേസില്‍ അമ്മയെ വെറുതെവിട്ടു

Published : 4th November 2015 | Posted By: SMR

പത്തനംതിട്ട: നവജാത ശിശുവിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാരോപിച്ച് റാന്നി പോലിസ് ചാര്‍ജ്‌ചെയ്ത കേസ്സില്‍ അമ്മയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. ചെറുകോല്‍ പനമ്പയ്ക്കല്‍ സജിനി മാത്യുവിനെയാണ് വെറുതെ വിട്ടുകൊണ്ട് പത്തനംതിട്ട ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് പി വി സോമരാജന്‍ ഉത്തരവിട്ടത്. 2006 ഫിബ്രവരി 17നാണ് നവജാത ശിശുവിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി  പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം ഉപേക്ഷിച്ചുവെന്നാരോപിച്ചാണ് കേസ് ചാര്‍ജ്‌ചെയ്തിരുന്നത്. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ അഡ്വ. വില്‍സണ്‍ വേണാട്ട്, ജോണി കെ.ജോര്‍ജ്, ജോബിന്‍ മാത്യു ജോസ് ഹാജരായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day