|    Oct 19 Thu, 2017 7:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

Published : 4th October 2017 | Posted By: fsq

 

പാലാ: നവജാത ശിശുവിനെ കുറ്റിക്കാട്ടിനടുത്തെ തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കിടങ്ങൂര്‍ സൗത്ത് ചന്തക്കവലയ്ക്കു സമീപം കാളിയമ്മന്‍ കോവിലിന് എതിര്‍വശമുള്ള തോട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയാണു പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടു സമീപവാസികള്‍ നോക്കിയപ്പോള്‍ ചോരക്കുഞ്ഞ് രക്തവും അഴുക്കും പുരണ്ട് മണ്ണില്‍ കിടക്കുകയായിരുന്നു. ഇതിനു സമീപത്തായി ഉറുമ്പിന്‍കൂട്ടവുമുണ്ടായിരുന്നു. കുടുന്തയില്‍ ഡെയ്‌സി എന്ന വീട്ടമ്മയാണ് തോട്ടിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തത്. കിടങ്ങൂര്‍ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്‌ഐ എസ് പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലിസ് എത്തി കുട്ടിയെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 1.900 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്. പ്രസവിച്ച് ഏതാനും സമയത്തിനുള്ളില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക