|    Oct 17 Tue, 2017 6:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നവജാതശിശു കൊല്ലപ്പെട്ട നിലയില്‍ ; മാതാവ് കസ്റ്റഡിയില്‍

Published : 31st May 2017 | Posted By: fsq

അഴീക്കോട് (കണ്ണൂര്‍): മൂന്നാഴ്ച പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാവിനെ വളപട്ടണം പോലിസ് കസ്റ്റഡിയിലെടുത്തു. കക്കാട് അതിരകത്തെ ഷനിലിന്റെ ഭാര്യ അഴീക്കോട് മീന്‍കുന്നിനു സമീപത്തെ നമിത(30)യാണ് പിടിയിലായത്. 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഇന്നലെ രാവിലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കുളിപ്പിക്കാനെത്തുന്ന അയല്‍വാസിയായ വീട്ടമ്മ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് കുട്ടി മരിച്ച വിവരം മാതാവ് അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കാരണം കൊലപ്പെടുത്തിയതാണെന്ന സംശയത്തെ തുടര്‍ന്ന് വളപട്ടണം പോലിസ് മാതാവിനെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. അവിഹിത ഗര്‍ഭത്തില്‍ പിറന്ന കുഞ്ഞായതിനാല്‍ കൊലപ്പെടുത്തിയതാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി എസ്‌ഐ ശ്രീജിത്ത് കോടേരി പറഞ്ഞു. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി വിദേശത്തു ജോലി ചെയ്യുന്ന ഭര്‍ത്താവ് സംശയമുന്നയിക്കുകയും നാലുദിവസം മുമ്പ് നാട്ടിലെത്തിയിട്ടും കുഞ്ഞിനെ കാണാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇന്നലെ രാവിലെ കുഞ്ഞിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക