|    Sep 20 Wed, 2017 9:52 pm
FLASH NEWS

നവജാതശിശുവിനെ വിറ്റ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി

Published : 17th November 2016 | Posted By: SMR

നീലേശ്വരം: പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ വിറ്റുവെന്ന കേസില്‍ നീലേശ്വരം സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ പയ്യന്നൂരിലെ ഒരു ഡോക്ടര്‍ പോലിസ് നിരീക്ഷണത്തിലാണ്. ഈ ഡോക്ടര്‍ ചെറുവത്തൂര്‍ കണ്ണങ്കൈയിലെ ദമ്പതികള്‍ക്ക് കുട്ടിയെ വില്‍ക്കാന്‍ ഇടനിലക്കാരനായിരുന്നുവെന്നാണ് സൂചന. ഇന്നലെ പോലിസ് ഡോക്ടറെ ചോദ്യം ചെയ്തു. ഒരു മാസം പ്രായമുള്ള കുഞ്ഞിനെയാണ് വിറ്റത്. സംഭവം പുറത്തറിഞ്ഞതോടെ ആണ്‍കുഞ്ഞിനെ കാസര്‍കോട് ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ട്. കുട്ടിയെ കിട്ടുന്നതിനായി ദമ്പതിമാര്‍ ഒക്‌ടോബര്‍ 21 മുതല്‍ 26 വരെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ മുറിയെടുത്ത് തങ്ങിയതായും 26ന് കുഞ്ഞിനെ കിട്ടിയെങ്കിലും ആശുപത്രി രേഖയില്‍ ഒക്‌ടോബര്‍ 15ന് ഭാര്യയെ അഡ്മിറ്റ് ചെയ്തതായാണ് രേഖ. 16ന് പ്രസവിച്ചുവെന്ന വ്യാജരേഖകളുണ്ടാക്കി മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞിനെ വിറ്റഴിച്ചത് ഡോക്ടറാണെന്ന് വ്യക്തമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക