|    Aug 20 Mon, 2018 1:02 pm
FLASH NEWS

നവജാതശിശുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടത് പെണ്‍കുഞ്ഞായതിനാലെന്ന്

Published : 9th August 2018 | Posted By: kasim kzm

ചിറ്റൂര്‍: നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ദമ്പതികളുടെയും മുത്തശ്ശിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വടകരപ്പതി നാല് സെന്റ് കോളനി നിവാസികളായ വേല്‍മുരുകന്‍-ഗീത ദമ്പതികളെയും ഗീതയുടെ അമ്മ നാരായണിയെയും കഴിഞ്ഞ ദിവസമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഗീതയുടെ നാലാമത്തെ പ്രസവത്തില്‍ ജനിച്ചത് പെണ്‍കുഞ്ഞായതിനാലാണ് കൊന്ന് കുഴിച്ച് മൂടിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. ദമ്പതികളെയും നാരായണിയെയും ഇന്നലെ വൈകീട്ട് കൊഴിഞ്ഞാമ്പാറ എസ്‌ഐ മനോജ് കെ ഗോപിയുടെ നേതൃത്വത്തില്‍ നാലു സെന്റ് കോളനിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഗര്‍ഭിണിയായിരുന്ന ഗീതയെ മാസങ്ങളായി പുറത്തൊന്നും കാണാതിരുന്നതിനെത്തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ദാരുണ കൊലപാതകം പുറം ലോകം അറിഞ്ഞത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss