ആലപ്പുഴ: സിപിഎം പോളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന് ജില്ലയില്‍ ആവേശകരമായ സ്വീകരണം. രാവിലെ തുറവൂരിലാണ് ആദ്യം സ്വീകരണം നല്‍കിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നല്കിയ സ്വീകരണത്തില്‍ ആര്‍എസ്എസ്- വെള്ളാപ്പള്ളി കൂട്ടുകെട്ടിനെതിരേ പിണറായി വിജയന് ആഞ്ഞടിച്ചു.
തുറവൂര്‍, ചേര്‍ത്തല, നെടുമുടി, ആലപ്പുഴ ടൗണ്‍ എന്നിവിടങ്ങളിലാണ് സ്വീകരണം നല്‍കിയത്. ആലപ്പുഴ മുല്ലയ്ക്കല് ജങ്ഷനില്‍ നല്കിയ സ്വീകരണത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
എം ബി രാജേഷ് എംപി, എംഎല്‍എമാരായ തോമസ് ഐസക്, ജി സുധാകരന്, സി കെ സദാശിവന്, കെ ടി ജലീല്‍, സജി ചെറിയാന് പങ്കെടുത്തു.
തുറവൂരില്‍ നല്കിയ സ്വീകരണത്തില്‍ എ എം ആരിഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എം വി ഗോവിന്ദന്, കെ ജെ തോമസ്, പി കെ സൈനബ, പി കെ ബിജൂ, എം ബി രാജേഷ്, എ സമ്പത്ത്, കെ ടി ജലീല്‍, പി കെ സദാശിവന് എംഎല്‍എ, സിപിഎം ജില്ലാസെക്രട്ടറി സജി ചെറിയാന്, സി ബി ചന്ദ്രബാബു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലിമാജോജോ, സി എസ് സുജാത, ആര് നാസര്‍, കെ വി ദേവദാസ്, പി കെ സാബു, എന്‍ പി ഷിബു, മനു സി പുളിക്കന്‍, ബി വിനോദ്, കെ എസ് സുരേഷ്കുമാര്‍ പ്രസംഗിച്ചു.
കുട്ടനാട്ടില്‍ പ്രവര്‍ത്തിക്കുന്ന നെല്ലു ഗവേഷണ കേന്ദ്രത്തിന്റെ പ്രയോജനം കുട്ടനാട്ടിലെ കര്‍ഷകര്‍ക്കും, ജനങ്ങള്‍ക്കും അനുഭവിക്കാന്‍ കഴിയുന്നില്ലന്ന് പിണറായി വിജയന് നെടുമുടിയില്‍ നല്കിയ സ്വീകരണത്തില്‍ പറഞ്ഞു. കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിയുണ്ടാകാനുള്ളപ്രവര്ത്തനങ്ങള് ഉണ്ടാകേണ്ടതുണ്ട്. ഇവിടുത്തെ പ്രത്യേകതയനുസരിച്ച് കൃഷി എങ്ങനെ മെച്ചപ്പെടുത്താമെന്നത് സംബന്ധിച്ച് ഗവേഷണങ്ങള്‍ നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. നാടിന്റെ രക്ഷയ്ക്കുതകുന്ന നയമാണ് കാര്‍ഷിക രംഗത്തുണ്ടാകേണ്ടത്.
തകഴി ഏരിയാ സെക്രട്ടറി കെ ആര് ഭഗീരഥന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎല്‍എമാരായ തോമസ് ഐസക്, ജി സുധാകരന്, സി കെ സദാശിവന്, തോമസ് ചാണ്ടി, സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്, സി എസ് സുജാത, സി ബി ചന്ദ്രബാബു, ഡി ലക്ഷ്മണന്, കെ കെ അശോകന്, ജി.ഉണ്ണികൃഷ്ണന്, ജി വേണുഗോപാല്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.