|    May 27 Sun, 2018 5:37 pm
FLASH NEWS

നവകേരള എക്‌സ്പ്രസിന്റെ ജില്ലയിലെ പര്യടനം ഇന്നവസാനിക്കും

Published : 13th June 2017 | Posted By: fsq

 

ആലപ്പുഴ: നാടന്‍ വാദ്യങ്ങളുടെ അകമ്പടിയോടെ ജയചന്ദ്രന്‍ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന പാട്ടുകള്‍ േകട്ടെത്തുന്നവര്‍ക്കു മുന്നില്‍ വികസനക്കാഴ്ച്ചകളുടെ കലവറയായി നവകേരള എക്—സ്പ്രസ്. കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ് വാഹനത്തില്‍ കയറുന്നവര്‍ക്കു മുന്നിലെ ആദ്യ കാഴ്ച്ച. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പാണ് നവകേരള എക്—സ്പ്രസ് എന്ന പേരില്‍ സഞ്ചരിക്കുന്ന പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്. ജില്ലയിലെ രണ്ടാംദിവസത്തെ പര്യടനം സിവില്‍സ്‌റ്റേഷനില്‍ ജില്ലാ കളക്ടര്‍ വീണ എന്‍  മാധവന്‍ ഫഌഗ് ഓഫ് ചെയ്തു. എഡിഎം എംകെ കബീര്‍, ഡിഎംഒ ഡോ. ഡി വസന്തദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റ്റി സി ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, കലവൂര്‍ ജങ്ഷന്‍, മണ്ണഞ്ചേരി, മുഹമ്മ, ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഇന്ന് രാവിലെ 10ന് ആലപ്പുഴ നഗരസഭ ടൗണ്‍ഹാള്‍, ൈകനകരി, രാമങ്കരി, ചെങ്ങന്നൂര്‍,  മാവേലിക്കര എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss