|    Nov 16 Fri, 2018 1:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നവകേരളാ നിര്‍മിതി: പ്രവാസി വ്യവസായിക്ക് ഇ ശ്രീധരന്റെ പിന്തുണ

Published : 29th August 2018 | Posted By: kasim kzm

പൊന്നാനി: കേരളത്തെ പുതുക്കിപ്പണിയാനുള്ള പ്രമുഖ വ്യവസായി ഷംസീര്‍ വയലിലിന്റെ ശ്രമങ്ങള്‍ക്കു മെട്രോമാന്‍ ഇ ശ്രീധരന്റെ പിന്തുണ. ഷംസീറിന്റെ നേതൃത്വത്തിലുള്ള സംഘം ഇ ശ്രീധരനുമായി ചര്‍ച്ച നടത്തി.
പ്രമുഖ വ്യവസായിയും വിപിഎസ് ഹെല്‍ത്ത് കെയര്‍ ഇഎംഡി ഗ്രൂപ്പ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയുടെ മരുമകനുമായ ഷംസീര്‍ വയലിലില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനുമായി അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണു കൂടിക്കാഴ്ച നടത്തിയത്.
പ്രളയദുരിതം നേരിടുന്ന കേരളത്തിനു കൈത്താങ്ങായി ഷംസീര്‍ പ്രഖ്യാപിച്ച 50 കോടി രൂപ ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക ഉപദേശം തേടാനാണ് ഡോ. ഷംസീര്‍ ഇ ശ്രീധരനു മുന്നിലെത്തിയത്. പ്രാഥമികാരോഗ്യ മേഖലയ്ക്കു മുന്‍തൂക്കം നല്‍കിയുള്ള അടിസ്ഥാനസൗകര്യ വികസനമാണ് വിപിഎസ് ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടക്കുക. ഇതിന്റെ ഭാഗമായി ഡോ. ഷംസീര്‍ വയലില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോഗ്യ മേഖലയ്ക്കു പുറമെ മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനും വിപിഎസ് ഗ്രൂപ്പ് മുന്‍ഗണന നല്‍കും.
മെട്രോമാന്‍ ഇ ശ്രീധരന്റെ വസതിയിലെത്തിയ സംഘം ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. പദ്ധതിയുടെ തുടക്കം മുതല്‍ അവസാനം വരെ എല്ലാവിധ സാങ്കേതിക സഹായങ്ങളും നല്‍കാമെന്ന് ഇ ശ്രീധരന്‍ ഉറപ്പു നല്‍കിയതായി ഡോ. ഷംസീര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss