|    Jun 19 Tue, 2018 9:21 pm
FLASH NEWS

നവകേരളത്തിന് ജനകീയാസൂത്രണം:വിളംബരജാഥ ശ്രദ്ധേയമായി

Published : 20th January 2017 | Posted By: fsq

 

തൃശൂര്‍: നവകേരളത്തിന് ജനകീയാസൂത്രണം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച പ്രചാരണ വിളംബരജാഥ സിഎംഎസ് ഹൈസ്‌കുള്‍ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ ഫഌഗ് ഓഫ് ചെയ്തു. താള മേള വാദ്യ ഘോഷങ്ങളുടെ അങ്കമ്പടിയോടെ ആരംഭിച്ച ജാഥ നവകേരളത്തിന് ജനകീയാസൂത്രണം പരിപാടിയുടെ അന്തസത്ത വിളിച്ചോതും വിധം പ്രൗഢഗംഭീരമായിരുന്നു. താലപ്പൊലി, മയൂരനൃത്തം, ശിങ്കാരി മേളം തുടങ്ങിയവ വിളംബരജാഥയ്ക്ക് മാറ്റു കൂട്ടി. സമൂഹത്തിന്റെ നാനതുറകളില്‍ നിന്നുളള നിരവധി പ്രമുഖര്‍ ജാഥയില്‍ അണിനിരന്നു. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ.എ കൗശിഗന്‍, എഡി എം സി കെ അനന്തകൃഷ്ണന്‍, ഡെപ്യൂട്ടി കളക്ടര്‍ എസ്.ഷാനവാസ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എംഎസ്അലിക്കുഞ്ഞ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിആര്‍ സന്തോഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി. എന്‍ വൈ കെ, കുടുംബശ്രീ, യുവജനക്ഷേമബോര്‍ഡ് പ്രവര്‍ത്തകരും ജാഥയില്‍ അണിചേര്‍ന്നു.ജാഥ തെക്കേ േഗാപുരനടയില്‍ പ്രധാന വേദിയില്‍ സമാപിച്ചു.യുവജന വിദ്യാര്‍ഥി സംഗമം നാളെതൃശൂര്‍: നവകേരളത്തിന് ജനകീയാസൂത്രണം സംസ്ഥാനതല ഉദ്ഘാടനത്തോടനത്തിന്റെ ഭാഗമായി 21 ന് യുവജന വിദ്യാര്‍ത്ഥി സംഗമം. നവകേരളത്തിന് യുവത എന്ന പരിപാടി തൃശൂര്‍ മാരാര്‍ റോഡ് നന്ദനം കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തും. രാവിലെ 9 മുതല്‍ 11.30 വരെ നടത്തുന്ന സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദേശം നല്‍കും. കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിയ്ക്കുന്ന പരിപാടിയില്‍ ധനകാര്യവകുപ്പുമന്ത്രി ഡോ.ടി എം തോമസ് ഐസക്, വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രഫ.സി രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ.കെ എന്‍ ഹരിലാല്‍ പാനല്‍ അംഗങ്ങളായിരിക്കും. നവകേരള പ്രതീക്ഷകള്‍ വിദ്യാര്‍ത്ഥി-യുവജന പ്രതിനിധികള്‍ പങ്കുവയ്ക്കും. അക്കാദമിക് കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രഫ.എം മുരളീധരന്‍ സ്വാഗതം പറയും.  സര്‍വ്വകലാശാല, കോളജ് അധ്യാപകര്‍ക്കാണ് സംഘാടനത്തിന്റെ ചുമതല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss