|    Dec 10 Mon, 2018 10:24 am
FLASH NEWS
Home   >  Todays Paper  >  page 10  >  

നവകേരളം കര്‍മപദ്ധതി: ദ്വിദിന ശില്‍പശാല 27, 28 തിയ്യതികളില്‍

Published : 24th November 2018 | Posted By: kasim kzm

തിരുവനന്തപുരം: നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ലൈഫ്, ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷനുകളുടെ പ്രവര്‍ത്തന അവലോകനത്തിനും ഭാവിപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനുമായി 27, 28 തിയ്യതികളില്‍ ദ്വിദിന ശില്‍പശാല തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 27ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ എ സി മൊയ്തീന്‍, എ കെ ബാലന്‍, ടി പി രാമകൃഷ്ണന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, അഡ്വ. വി എസ് സുനില്‍ കുമാര്‍, അഡ്വ. മാത്യു ടി തോമസ്, പ്രഫ. സി രവീന്ദ്രനാഥ്, കെ കെ ശൈലജ ടീച്ചര്‍, ഡോ. ടി എം തോമസ് ഐസക്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മിഷന്‍ കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍ പങ്കെടുക്കും.
ശില്‍പശാല താഴെത്തട്ടില്‍ എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 21000ഓളം ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ശില്‍പശാല അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കാണുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി ശില്‍പശാല തല്‍സമയം സംപ്രേഷണം ചെയ്യും.
ശില്‍പശാല വീക്ഷിക്കുന്നതിനോടൊപ്പം ഇതുസംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങളും സംശയങ്ങളും വെബ്‌സൈറ്റിലൂടെ അറിയിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss