|    Nov 18 Sun, 2018 3:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നവംബര്‍ 10 വരെ നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ യുപി സര്‍ക്കാര്‍

Published : 2nd November 2018 | Posted By: kasim kzm

ലഖ്‌േനാ: മലിനീകരണ നിയന്ത്രണത്തിനു ശക്തമായ നടപടികളുമായി യുപി സര്‍ക്കാര്‍. മലിനീകരണ തോത് മനസ്സിലാക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി നവംബര്‍ 10 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് അയല്‍ സംസ്ഥാനങ്ങളോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
നവംബര്‍ ഒന്നു മുതല്‍ 10 വരെ കല്‍ക്കരി, ബയോമാസ് ഇന്ധനം ഇവയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായശാലകള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നും സംസ്ഥാനം നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ വായു മലിനീകരണം അപകടകരമായ നിലയിലെത്തി നില്‍ക്കുന്ന ഘട്ടത്തിലാണു യുപി സര്‍ക്കാരിന്റെ നടപടി.
ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ശക്തമായി പാലിക്കാനും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വകുപ്പുകളും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളണമെന്നും ഉത്തരവുകള്‍ കൃത്യമായി പാലിക്കണമെന്നും മീറത്തിലെയും സഹാറന്‍പൂരിലെയും ഡിവിഷനല്‍ കമ്മീഷണര്‍മാര്‍ക്ക് യുപി ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉദ്ഖനനം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ രാജ്യതലസ്ഥാനത്തെ സമീപ സംസ്ഥാനങ്ങളില്‍ നിര്‍ത്തിവയ്ക്കണമെന്നാണു കത്തില്‍. ജ്വലനം മൂലമുണ്ടാവുന്ന അന്തരീക്ഷ മലിനീകരണമാണു ഡല്‍ഹിയില്‍ ഏറ്റവും അധികം ഭീഷണി ഉണ്ടാക്കുന്നത്. ട്രാഫിക് പോലിസിനും മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി കര്‍ശന നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ഫാക്ടറികളില്‍ നിന്നുള്ള മലിനീകരണമാണ് ഡല്‍ഹിയെ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. വായു ഗുണനിലവാര സൂചിക 400 കടന്നതോടെ ഡല്‍ഹിയിലെ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലാണ്.
കാറ്റിന്റെ ഗതിമാറ്റം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുക കൂടുതലായി ഡല്‍ഹിയില്‍ എത്താന്‍ കാരണമാവുന്നുണ്ട്.
മലിനീകരണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ദൗത്യസേനയെ നിയോഗിച്ചിട്ടുണ്ട്. വനം പരിസ്ഥിതി മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ്, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ ദൗത്യസേനയിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss