|    Jun 20 Wed, 2018 5:31 am
Home   >  Todays Paper  >  page 7  >  

നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 30 വരെ കള്ളനോട്ടുകള്‍പിടികൂടിയിട്ടില്ലെന്ന്ധനകാര്യമന്ത്രാലയം

Published : 22nd January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 1000, 500 നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നവംബര്‍ എട്ടിനും ഡിസംബര്‍ 30നും ഇടയ്ക്ക് രാജ്യത്ത് നിന്ന് കള്ളനോട്ടൊന്നും പിടികൂടിയിട്ടില്ലെന്ന് ധനകാര്യമന്ത്രാലയം പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുമ്പാകെ വ്യക്തമാക്കി. എന്നാല്‍, 474.37 കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ നവംബര്‍ 9നും ജനുവരി 4നും ഇടയില്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. നോട്ടുകള്‍ പിടിച്ചെടുക്കപ്പെട്ടവരില്‍ ഏതെങ്കിലും ഭീകരസംഘടനകളുമായോ കള്ളക്കടത്തുകാരുമായോ ബന്ധമുള്ളവരുള്ളതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. 2016 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്ത് മൂല്യമുള്ള നോട്ടുകള്‍ പിടിച്ചെടുത്തവയില്‍ കഴിഞ്ഞ ഇതെ കാലത്തേക്കാള്‍ 100 ശതമാനത്തിന്റെയും കള്ളപ്പണം വെളിപ്പെടുത്തിയവയില്‍ 51 ശതമാനത്തിന്റെയും വര്‍ധനവുണ്ടായി. ഇതിനായുള്ള പരിശോധനാ ഗ്രൂപ്പുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 136 ശതമാനം വര്‍ധിപ്പിച്ചു. നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം കഴിഞ്ഞ ഇതെ സമയത്തേക്കാള്‍ നികുതിയില്‍ വര്‍ധനവുണ്ടായി. നേരിട്ടുള്ള നികുതിയില്‍ 12.1 ശതമാനത്തിന്റെയും വ്യക്തികളുടെ ആദായനികുതിയില്‍ 24.6 ശതമാനത്തിന്റെയും അഡ്വാന്‍സ് കളക്്ഷനില്‍ 14.4 ശതമാനത്തിന്റെയും വര്‍ധനവുണ്ടായി. അഡ്വാന്‍സ് നികുതിയില്‍ കോര്‍പറേറ്റ് ആദായ നികുതി 10.6 ശതമാനവും വ്യക്തിഗത ആദായനികുതി 38.2 ശതമാനവും കൂടിയതായും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ റവന്യൂ, എക്‌സ്‌പെന്‍ഡിച്ചര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നീ വിഭാഗങ്ങളുടെ സെക്രട്ടറിമാര്‍ ഫെബ്രുവരി 10ന് അക്കൗണ്ട്‌സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാവും. ഭീകരപ്രവര്‍ത്തനത്തിനായി രാജ്യത്ത് കള്ളനോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയുകയാണ് വലിയ നോട്ടുകള്‍ നിരോധിച്ചതിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് നേരത്തേ സര്‍ക്കാരും റിസര്‍വ് ബാങ്കും വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ ഉപയോഗിക്കുന്ന എത്ര 1000, 500 കള്ളനോട്ടുകള്‍ നവംബര്‍ 8 മുതല്‍ ഡിസംബര്‍ 30വരെയുള്ള കാലത്തിനിടയില്‍ പിടിച്ചെടുത്തുവെന്ന് വ്യക്തമാക്കാനാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ആവശ്യപ്പെട്ടത്. നവംബര്‍ എട്ടിനും ജനുവരി നാലിനും ഇടയില്‍ പിടിച്ചെടുത്ത നോട്ടുകളില്‍ 112.29 കോടിയും പുതിയ നോട്ടായിരുന്നു. 67 സ്ഥലങ്ങളില്‍ നിന്നായി 3 കോടി പഴയനോട്ടുകള്‍ പിടിച്ചു. 1.7 കോടിയുടെ പഴയ കറന്‍സിയും പിടിച്ചു. 36 ഹവാലക്കാരില്‍ നിന്നായി 1 കോടിയുടെ പഴയ നോട്ടും 20 ലക്ഷത്തിന്റെ പുതിയ നോട്ടും 50 ലക്ഷത്തിന്റെ വിദേശനോട്ടും പിടിച്ചു. മന്ത്രാലയം വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss