|    Jul 21 Sat, 2018 11:07 pm
FLASH NEWS

നഴ്‌സുമാര്‍ സമരപ്പന്തലില്‍ ഓണം ആഘോഷിച്ചു

Published : 6th September 2017 | Posted By: fsq

 

ചേര്‍ത്തല: കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍  സമരപന്തലില്‍ ഓണം ആഘോഷിച്ചു. തിരുവോണത്തിന് കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് സമരപന്തലിലെത്തിയ നഴ്‌സുമാര്‍ കഞ്ഞിയും കപ്പയും ഭക്ഷിച്ചാണ് ഓണത്തെ വരവേറ്റത്.   കെവിഎം ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരം 16 ദിവസമായിട്ടും തീരുമാനമാകാതെ തുടരുകയാണ്. ആശുപത്രി മാനേജ്‌മെന്റിന്റെ പിടിവാശിമൂലമാണ് ചര്‍ച്ച തീരുമാനമാകാതെ നീണ്ടുപോകുന്നതെന്നാണ് സമരക്കാരുടെ പരാതി. തങ്ങള്‍ വിട്ടുവിഴ്ചയ്ക്ക് തയ്യാറായിട്ടും മാനേജ്‌മെന്റ് പിടിവാശി         തുടരുകയാണെന്നു സമരക്കാര്‍ പറയുന്നു. ആശുപത്രിയുടെ മുന്നില്‍ ദേശിയപാതയോരത്ത് പന്തല്‍കെട്ടിയാണ് സമരം നടത്തുന്നത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, സര്‍ക്കാര്‍ അനുവദിച്ച മിനിമം വേതനം നടപ്പിലാക്കുക, ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുക,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ലേബറാഫിസറുടെ സാന്നിധ്യത്തില്‍ ഒന്നിലധികം തവണ ചര്‍ച്ച ചെയ്തിട്ടും തീരുമാനമാകാതെ വരുകയും പിന്നീട് കൊല്ലത്ത് റീജനല്‍ ഓഫിസില്‍ വെച്ചു നടന്ന ചര്‍ച്ചയില്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാമെന്ന് സമ്മതിച്ചെങ്കിലും രാത്രി 12 മണിക്കു തീരുന്ന ഷിഫ്റ്റില്‍ നഴ്‌സുമാര്‍ക്ക് യോജിക്കാന്‍ കഴിയാതിരുന്ന തിനാല്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. തുടര്‍ന്ന് രണ്ടു തവണ വീണ്ടും ചര്‍ച്ചയ്ക്ക് വച്ചെങ്കിലും ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധി എത്തിയില്ല. ഇനി തിരുവനന്തുപുരത്ത് ലേബര്‍കമ്മീഷണരുടെ ഓഫീസില്‍ ചര്‍ച്ച നടത്താനാണ് സാധ്യത.ന്യായമായ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ആശുപത്രിയില്‍ പുതിയ നഴ്‌സുമാരെ നിയമിക്കുന്നതിനെതിരായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നഴ്‌സുമാര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss