|    Jul 18 Wed, 2018 2:30 pm
FLASH NEWS
Home   >  Kerala   >  

നഴ്‌സുമാര്‍ സമരത്തില്‍ നിന്ന് പിന്‍മാറി

Published : 5th March 2018 | Posted By: mi.ptk

തിരുവനന്തപുരം:  സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ കൂട്ട അവധി സമരം പിന്‍വലിച്ചു. ശമ്പള പരിഷ്‌കരണ ഉത്തരവ് ഈ മാസം തന്നെ ഇറങ്ങുമെന്ന് ഉറപ്പുകിട്ടിയതിനെത്തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരത്തില്‍ നിന്ന് പിന്‍മാറിയത്. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉറപ്പുകിട്ടിയതായി യുഎന്‍എ വ്യക്തമാക്കി.

അതേസമയം ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തുടരും.
മാനേജ്‌മെന്റുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നാളെ മുതല്‍ അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് നഴ്‌സുമാര്‍ അറിയിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss