|    Aug 20 Sun, 2017 1:36 pm
FLASH NEWS

നഴ്‌സുമാര്‍ക്ക് നല്‍കുന്ന വേതനം പാലിയേറ്റീവ് നഴ്‌സുമാര്‍ക്കും നല്‍കണം: ഉമ്മന്‍ചാണ്ടി

Published : 13th August 2017 | Posted By: fsq

 

കോഴിക്കോട്: രോഗി പരിചരണ രംഗത്ത് സുത്യര്‍ഹമായ സേവനം ചെയ്യുന്ന പാലിയേറ്റീവ് നഴ്‌സുമാര്‍ക്ക് മറ്റു നഴ്‌സുമാര്‍ക്ക് കൊടുക്കുന്ന വേതനം നല്‍കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇവര്‍ക്ക് ജോലി സ്ഥിരതയും മിനിമം വേതനവും പ്രൊവിഡന്റ്ഫണ്ട്, ഇഎസ്‌ഐ തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികളും ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കണം. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്ക് നല്‍കുന്നതിന് തുല്യമായ വേതനം നല്‍കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വേതനം വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം  പറഞ്ഞു. കേരള പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷന്റെ രക്ഷാധികാരി അഡ്വ. എം രാജന്‍ അധ്യക്ഷത വഹിച്ചു.പി വി ഗംഗാധരന്‍, ടി എ ലിസ്റ്റി, അഡ്വ. ടി സിദ്ദീഖ്, ടി വി ബാലന്‍, എം സി മായിന്‍ഹാജി, അഡ്വ. പി എം സുരേഷ് ബാബു, എം കെ ബീരാന്‍, എന്‍ പി ബാലകൃഷ്ണന്‍, പി ടി ഉമാനാഥ്, പി കിഷന്‍ചന്ദ് സംസാരിച്ചു.പ്രതിനിധി സമ്മേളനം പുരുഷന്‍ കടലുണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.പാലിയേറ്റീവ് നഴ്‌സുമാര്‍ക്ക് കഴിഞ്ഞ നാലുമാസമായി കിട്ടാനുള്ള ശമ്പള കുടിശ്ശിക ഓണത്തിന് മുമ്പായി വിതരണം ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക