|    Jun 25 Mon, 2018 5:50 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നഴ്‌സുമാരുടെ സേവനം സ്തുത്യര്‍ഹമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published : 30th January 2017 | Posted By: fsq

 

തിരുവനന്തപുരം: ആതുരസേവന രംഗത്ത് നഴ്‌സുമാരുടെ സേവനം സ്തുത്യര്‍ഹമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മെഡിക്കല്‍ കോളജില്‍ നടന്ന നഴ്‌സുമാരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രോഗീപരിചരണത്തില്‍ നഴ്‌സുമാരുടെ പങ്ക് സുപ്രധാനമാണ്. ഡോക്ടര്‍മാരെപ്പോലെ തന്നെ നഴ്‌സുമാരും കാലഘട്ടത്തിനനുസരിച്ചുള്ള അറിവുകള്‍ സമ്പാദിക്കണം. ആധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാനായി ഇതുപോലുള്ള പഠനക്ലാസുകള്‍ തുടരണമെന്നും അതിനായി കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബി ജോ ണ്‍, മുന്‍ സൂപ്രണ്ട് ഡോ. കെ മോഹന്‍ദാസ്, നഴ്‌സിങ് ഓഫിസര്‍ ഇന്‍ചാര്‍ജ് ബി ഉദയറാണി, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ വി കെ പുഷ്പ, കെജിഎന്‍എ ജില്ലാസെക്രട്ടറി ഹമീദ്, ജില്ലാപ്രസിഡന്റ് വസന്തകുമാരി, അരുണ്‍ പങ്കെടുത്തു.രണ്ടു ദിവസമായി ദേശീയ സമ്മേളനത്തില്‍ നിരവധി നഴ്‌സുമാര്‍ പങ്കെടുക്കുന്നുണ്ട്. രോഗീ പരിചരണവും നൂതന മാര്‍ഗങ്ങളും അതിന്റെ നടത്തിപ്പിനായുള്ള മുന്‍കരുതലുകളെക്കുറിച്ചു നഴ്‌സുമാരില്‍ അവബോധമുണ്ടാക്കാനാണ് തുടര്‍ നഴ്‌സിങ് വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ദേശീയ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. മൊബൈല്‍ നഴ്‌സിങ്, റോബോട്ടിക് നഴ്‌സിങ്, ഇ-നഴ്‌സിങ്, നഴ്‌സിങ് ഇന്‍ഫര്‍മാറ്റിക്‌സ് തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസുകളെടുക്കും. മ്യൂസിക് തെറാപ്പി സിസ്റ്റം വ്യായാമവുമായി ബന്ധിപ്പിച്ചുള്ള ക്ലാസുകളുംസമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss